HOME
DETAILS

ശശീന്ദ്രനെ മന്ത്രിയാക്കാം: പുരപ്പുറത്തിരുന്ന് ഇനി ധാര്‍മ്മികത പറയരുത്: രമേശ് ചെന്നിത്തല

  
backup
November 23 2017 | 05:11 AM

23-11-17-ramesh-chennithala

കോട്ടയം: എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രനെ വീണ്ടു മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം കേരളത്തിലെ സ്ത്രീസമൂഹത്തെയും സാംസ്‌കാരിക കേരളത്തെയും അപമാനിക്കുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ശശീന്ദ്രനെ മന്ത്രിയാക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കുണ്ട്. ഇതോടെ പുരപ്പുറത്തിരുന്ന് ധാര്‍മ്മികത പറയുന്നത് സി.പി.എമ്മും എല്‍.ഡി.എഫും നിര്‍ത്തണം. ധാര്‍മ്മികത പറയാനുള്ള അവകാശം ഇതോടെ അവര്‍ക്ക് നഷ്ടമാകുകയാണ്. ശശീന്ദ്രനെ ചാനല്‍ പ്രവര്‍ത്തകര്‍ കുടുക്കിയതായിരിക്കാം. എന്നാല്‍ അദ്ദേഹം നടത്തിയ അശ്ലീല പദപ്രയോഗങ്ങള്‍ എല്ലാവരും കേട്ടതാണ്. അങ്ങനെ പറഞ്ഞ കാര്യങ്ങള്‍ ശശീന്ദ്രന്‍ നിഷേധിച്ചിട്ടുമില്ല. അശ്ലീല പദപ്രയോഗങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മ്മികത നഷ്ടമായതിന്റെ പേരിലാണ് മന്ത്രി രാജിവച്ചത്. ജുഡീഷ്യല്‍ കമ്മിഷന്‍ സോളാര്‍ കമ്മിഷനെന്ന പോലെ അതിര് കടന്നു. ചാനലിന്റെ ലൈസന്‍സ് റദ്ദു ചെയ്യാനുള്ള ശുപാര്‍ശ അനാവശ്യമാണ്. ഇക്കാര്യത്തില്‍ കുറ്റകാരനെങ്കില്‍ ചാനല്‍ മേധാവിക്കെതിരെ നിയമനടപടി സ്വീകരിക്കട്ടെ. ഇതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് മേല്‍ കൂച്ചുവിലങ്ങിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം പോലും മാധ്യമങ്ങള്‍ക്ക് നിഷേധിക്കുന്നു. സാക്ഷരകേരളത്തില്‍ ഇത് അനുവദിക്കാനാവില്ല. കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണിത്.

മാധ്യമസമൂഹവും സംഘടനയും ഇക്കാര്യത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നില്ല. അവരുടെ ഭാഗത്ത് നിന്ന് പ്രതിഷേധമുണ്ടാകട്ടേ. മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കെ.യു.ഡബ്ല്യു.ജെ പ്രതികരിക്കാത്തതെന്താണ്. യു.ഡി.എഫിന്റെ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ഇതിനകം മാധ്യമങ്ങള്‍ പ്രതിഷേധിക്കുമായിരുന്നു. ഇനി യു.ഡി.എഫിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാലും മാധ്യമപ്രവര്‍ത്തകര്‍ ഇതേ സമീപനം തന്നെ സ്വീകരിക്കണമെന്നും രമേശ് പറഞ്ഞു.

സി.പി.ഐ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നില്ലെന്നും രമേശ് പറഞ്ഞു. സി.പി.ഐ മന്ത്രിമാരുടെ നേതൃത്വത്തില്‍ സമാന്തര ക്യാബിനറ്റ് യോഗം വരെ നടന്നപ്പോഴുണ്ടായത് ഭരണഘടനാ പ്രതിസന്ധിയാണ്.

കേരളാ കോണ്‍ഗ്രസ് (എം)മായി നിലവില്‍ ചര്‍ച്ചയൊന്നും നടക്കുന്നില്ല. അവര്‍ സ്വമേധയാ യു.ഡി.എഫ് വിട്ടു പോയതാണ്. തിരികെ വരുന്നത് സംബന്ധിച്ച് അവരുടെ അഭിപ്രായം അവര്‍ വ്യക്തമാക്കിയാല്‍ പ്രതികരിക്കാം. പഞ്ചായത്തുകളില്‍ എല്‍.ഡി.എഫുമായി സഹകരിക്കുന്നതിനെ പ്രാദേശികമായി മാത്രം കണ്ടാല്‍ മതി.

സാമ്പത്തിക സംവരണത്തെകുറിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ ആലോചിച്ചിരുന്നതാണ്. അന്ന് സമവായത്തിലെത്താന്‍ കഴിയാതിരുന്നത് മൂലമാണ് നടപ്പാകാതിരുന്നത്.ബി.ഡി.ജെ.എസ് ഇപ്പോള്‍ എന്‍.ഡി.എയുടെ ഭാഗമാണ്. അവരെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയേണ്ടതില്ല.
കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച പരിഗണിച്ച് അഞ്ചു ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണം. റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 1000 കോടി വകയിരുത്തി കിലോഗ്രാമിന് 200 രൂപയാക്കി ഉയര്‍ത്തണം. ജി.എസ്.ടി വന്നാല്‍ ഖജനാവിലേക്ക് അധികമായി പണം വന്ന് ചേരുമെന്ന് പറഞ്ഞ ധനകാര്യമന്ത്രി ഇപ്പോള്‍ ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാതെ നട്ടം തിരിയുകയാണ്. വിലക്കയറ്റം രൂക്ഷമായിട്ടും വിപണി ഇടപെടല്‍ നടത്താതെ സര്‍ക്കാര്‍ നോക്കുകുത്തിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago