ഭൂമി വിവാദം: മൂന്നംഗ മന്ത്രിതല സംഘം ഇടുക്കിയിലേക്ക്
തിരുവനന്തപുരം: കൊട്ടക്കമ്പൂര്‍ ഉള്‍പ്പെടെ ഇടുക്കിയിലെ വ്യാജ പട്ടയ വിവാദങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിമാരുടെ മൂന്നംഗ സംഘം ഇടുക്കിയിലേക്ക്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, വനം വകുപ്പ് മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം മണി എന്നിവരാണ് സംഘത്തിലുള്ളത്. കക്ഷിനേതാക്കളുമായും പ്രദേശവാസികളുമായും സംഘം ചര്‍ച്ച നടത്തും.
കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗ തീരുമാനപ്രകാരമാണ് സംഘം ഇടുക്കിയിലേക്ക് തിരിച്ചത്. മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിലെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കും. അതിര്‍ത്തി നിര്‍ണയിച്ചത് സൂക്ഷ്മതയില്ലാതെയാണെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
നിര്‍ദിഷ്ട കുറിഞ്ഞി ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന ഈ മേഖലയിലാണ് ഇടുക്കി എംപി ജോയ്സ് ജോര്‍ജും കുടുംബവും ഭൂമി കൈവശം വെച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."