HOME
DETAILS
MAL
തലശേരി ചൊക്ലി സ്വദേശി ദോഹയില്‍ നിര്യാതരായി
backup
November 23 2017 | 09:11 AM
ദോഹ: തലശ്ശേരി ചൊക്ലി സ്വദേശി ദോഹയില്‍ നിര്യാതനായി. ചൊക്ലിയിലെ സോപാനത്തില്‍ തോട്ടുമത്ത് പൊയില്‍ രവീന്ദ്രന്‍ (61) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് നിര്യാതനായത്. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍.
കരിലിയോണ്‍ ഖത്തര്‍ കമ്പനിയില്‍ നാലര വര്‍ഷമായി ടെക്‌നിക്കല്‍ ഫോര്‍മാനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: രേഖ. മക്കള്‍: വിപിന്‍, വിന്‍ഷിത്ത്. പിതാവ്: കേളപ്പന്‍. മാതാവ്: ദേവകി.
മൃതദേഹം വെള്ളിയാഴ്ച് വൈകിട്ട് ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. സംസ്‌ക്കാരം നാളെ ഉച്ചയോടെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."