HOME
DETAILS
MAL
സിഗരറ്റ് പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു
backup
August 14 2016 | 20:08 PM
കോവളം : കെ.എസ്.ആര്.ടി.സി ബസില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സിഗരറ്റ് പാക്കറ്റുകള്‍ പിടികൂടി. എക്സൈസിന്റെ ആറ്റുപുറം ചെക്ക്പോസ്റ്റില്‍ ഇന്നലെ ഉച്ചക്കാണ് 49500 രൂപ വില വരുന്ന നികുതി വെട്ടിച്ച് കൊണ്ട് വന്ന സിഗരറ്റ് പാക്കറ്റുകള്‍ പിടികൂടിയത്. പുല്ലുവിള സ്വദേശി രാജന്, ബാലരാമപുരം സ്വദേശി സൈനുലാബുദ്ദീന്‍ എന്നിവരില്‍ നിന്നാണ് സിഗരറ്റ് പിടികൂടിയത്. ഇവരില്‍ നിന്ന് 13455 രൂപ പിഴ ഈടാക്കി.എക്സൈസ് ഇന്‍സ്പെക്ടര്‍ കോമളന്, റെയ്ഞ്ച് ഓഫീസര്‍ പത്മകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശങ്കര്‍, മാനുവല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."