പാറ്റൂര്‍: നടപടി വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി
കൊച്ചി: പാറ്റൂര്‍ ഭൂമിക്കേസിലെ വിജിലന്‍സ് നടപടികള്‍ വൈകുന്നതില്‍ അതൃപ്തിയുണ്ടെന്ന് ഹൈക്കോടതി. നടപടികള്‍ വേഗത്തിലാക്കണം.
ഹരജി പരിഗണിക്കവെ ഭൂമിയുമായി ബന്ധപ്പെട്ട് പുരാവസ്തുവകുപ്പില്‍നിന്ന് ഒരു രേഖ കണ്ടെത്താനുണ്ടെന്നും ഇതു തിരയുകയാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചെങ്കിലും ഇല്ലാത്ത രേഖയാണോ തിരയുന്നതെന്നും ഇരുട്ടു മുറിയില്‍ ഇല്ലാത്ത പൂച്ചയെ തിരയുകയാണോയെന്നും കോടതി വാക്കാല്‍ ചോദിച്ചു. ഹരജി ഡിസംബര്‍ ആറിന് വീണ്ടും പരിഗണിക്കും.
പാറ്റൂരിലെ വിവാദ ഭൂമിയുടെ സര്‍വേ പൂര്‍ത്തിയാക്കാന്‍ നേരത്തേ രണ്ടാഴ്ച സമയം വേണ്ടിവരുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അഭിഭാഷകന് ഇന്നലെ 20 ദിവസം കൂടി വേണമെന്ന് പറഞ്ഞു. തുടര്‍ന്നു സര്‍വേ നടത്താന്‍ ഇത്രയും സമയം എന്തിനെന്ന് കോടതി ചോദിച്ചു.
സര്‍വേ പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച മതിയെങ്കിലും നടപടികള്‍ അന്തിമമാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അഭിഭാഷകന് വിശദീകരിച്ചു. പ്രതികള്‍ നിരപരാധികളാണെങ്കില്‍ ഇത്രയും വൈകുന്നത് ശിക്ഷയാകുമെന്നു കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."