ശശീന്ദ്രനെ മന്ത്രിയാക്കാനുള്ള നീക്കം സാംസ്കാരിക കേരളത്തിന് അപമാനം: ചെന്നിത്തല
കോട്ടയം: എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം സ്ത്രീസമൂഹത്തെയും സാംസ്കാരിക കേരളത്തെയും അപമാനിക്കുന്ന നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശശീന്ദ്രനെ മന്ത്രിയാക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കുണ്ട്.
ഇതോടെ പുരപ്പുറത്തിരുന്ന് ധാര്‍മികത പറയുന്നത് സി.പി.എമ്മും എല്‍.ഡി.എഫും നിര്‍ത്തണം. ശശീന്ദ്രനെ ചാനല്‍ പ്രവര്‍ത്തകര്‍ കുടുക്കിയതായിരിക്കാം. എന്നാല്‍, അദ്ദേഹം നടത്തിയ അശ്ലീല പദപ്രയോഗങ്ങള്‍ എല്ലാവരും കേട്ടതാണ്. ശശീന്ദ്രന് ഇക്കാര്യം നിഷേധിച്ചിട്ടുമില്ല. ചാനലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നുള്ള ജുഡിഷ്യല്‍ കമ്മിഷന് ശുപാര്‍ശ അനാവശ്യമാണ്. കുറ്റക്കാരനെങ്കില്‍ ചാനല്‍ മേധാവിക്കെതിരേ നിയമനടപടി സ്വീകരിക്കട്ടെ. ഇതിന്റെപേരില്‍ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സി.പി.ഐ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നില്ല. സാമ്പത്തിക സംവരണത്തെക്കുറിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ ആലോചിച്ചിരുന്നതാണ്. അന്ന് സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി ജോസഫ്, എന്‍.കെ പ്രേമചന്ദ്രന് എം.പി, ജോണി നെല്ലൂര്‍, കെ.പി മോഹനന് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."