ജെ.ഡി.യുവിന്റെ ചിഹ്നം: വിശദമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതി ഉത്തരവ്
ന്യൂഡല്‍ഹി: ജെ.ഡി.യുവിന്റെ ചിഹ്‌നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉടന്‍ വിശദമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പക്ഷത്തിനാണ് പാര്‍ട്ടിയുടെ അമ്പ് ചിഹ്നം കമ്മിഷന്‍ നല്‍കിയത്. ഇക്കഴിഞ്ഞ 17നായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചത്. ഗുജറാത്ത് എം.എല്‍.എയും ശരത് യാദവ് വിഭാഗം ആക്ടിങ് പ്രസിഡന്റുമായ ഛോട്ടുഭായ് വാസവയാണ് ഇതുസംബന്ധിച്ച ഹരജി സമര്‍പ്പിച്ചത്. വിഷയം സംബന്ധിച്ച് വിശദമായ ഉത്തരവ് ഈ മാസം 27ന് മുന്‍പ് പുറപ്പെടുവിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
അമ്പ് ചിഹ്നം നിതീഷ് കുമാര്‍ പക്ഷത്തിന് അനുവദിച്ചതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തിയ കാരണങ്ങളെ ചോദ്യം ചെയ്യാന്‍ ഛോട്ടുഭായിക്ക് കോടതി അനുവാദം നല്‍കി. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിക്കാനുള്ള സമയം പൂര്‍ത്തിയായി. രണ്ടാം ഘട്ടം വരുന്ന പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. അതിന് മുന്‍പ് ആര്‍ക്ക് ചിഹ്നം ഉപയോഗിക്കാനാകുമെന്നത് സംബന്ധിച്ച തീരുമാനമുണ്ടാകണമെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."