സിറിയന്‍ ഉപരോധ പ്രദേശങ്ങള്‍ കൊടുംപട്ടിണിയിലെന്ന് യു.എന്‍
ജനീവ: ഐ.എസിന്റെ നിയന്ത്രണത്തില്‍നിന്നു മോചിതമായെന്ന് അവകാശപ്പെടുമ്പോഴും സിറിയയില്‍ സര്‍ക്കാര്‍തന്നെ ഏര്‍പ്പെടുത്തിയ ഉപരോധ പ്രദേങ്ങളില്‍ കൊടുംപട്ടിണിയെന്നു യു.എന്‍ റിപ്പോര്‍ട്ട്. ഉപരോധം തുടരുന്ന കിഴക്കന്‍ ഗൗത്തയിലെ ജനങ്ങള്‍ക്കു മതിയായ ഭക്ഷണങ്ങള്‍ ലഭിക്കാത്തതിനാല്‍ ചപ്പുചവറുകള്‍ ഭക്ഷിച്ചാണ് ജീവിക്കുന്നതെന്നാണ് യു.എന്‍ വേള്‍ഡ് ഫുഡ് പോഗ്രാമിന്റെ (ഡബ്ലിയു.എഫ്.പി) റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ദൗമ പ്രദേശത്തെ 1,74,500 ജനങ്ങള്‍ ഗുരുതരമായ ഭക്ഷ്യപ്രതിസന്ധി അനുഭവിക്കുകയാണ്. കാലാവധി കഴിഞ്ഞ ഭക്ഷണപദാര്‍ഥങ്ങള്‍, മൃഗങ്ങള്‍ക്കായുള്ള വൈക്കോല്‍ ഭക്ഷിക്കല്‍ എന്നിവ ഇവിടങ്ങളില്‍ പതിവാണ്. ഭക്ഷണം ലഭിക്കാത്തതിനാല്‍ സ്‌കൂളുകളില്‍നിന്ന് അധ്യാപകരും വിദ്യാര്‍ഥികളും കുഴഞ്ഞുവീഴുന്നതു നിരവധിപ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡബ്ലിയു.എഫ്.പി പറയുന്നു.
പ്രതിപക്ഷ വിഭാഗത്തിനു പിന്തുണയുള്ള പ്രദേശമായതിനാല്‍ 2012 മുതല്‍ ബഷാറുല്‍ അസദിന്റെ നേതൃത്വത്തില്‍ കിഴക്കന്‍ ഗൗത്വയില്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."