HOME
DETAILS
MAL
യു.എസിനെതിരേയുള്ള നീക്കം: ഉത്തരകൊറിയക്ക് പിന്തുണയുമായി ക്യൂബ
backup
November 23 2017 | 22:11 PM
ഹവാന: യു.എസിനെതിരേയുള്ള ഉത്തരകൊറിയന്‍ നീക്കത്തിന് പരസ്യ പിന്തുണയുമായി ക്യൂബ. അമേരിക്കയുടെ സ്വേച്ഛാധിപത്യ സമീപനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. ഹവാനയില്‍ ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. രാജ്യാന്തരതലത്തിലും യു.എന്‍ നേതൃത്വത്തിലും ഉപരോധം നിലനില്‍ക്കെ ആദ്യമായാണ് ഉത്തരകൊറിയക്ക് ഒരു രാജ്യത്തിന്റെ പരസ്യ പിന്തുണ ലഭിക്കുന്നത്.
ജനങ്ങളുടെ പരമാധികാരത്തെ മാനിച്ച് വിഷയത്തില്‍ ശാശ്വത പരിഹാരമാണ് വേണ്ടത്. ആയുധ പ്രയോഗത്തിലൂടെ കീഴടക്കാനുള്ള അമേരിക്കയുടെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. പ്രശ്നം കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങാതെ പരിഹാരത്തിനായി അമേരിക്ക മുന്‍കൈ എടുക്കണമെന്നും ക്യൂബ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."