HOME
DETAILS
MAL
യു.പിയില്‍ തീവണ്ടി പാളം തെറ്റി മൂന്നു മരണം; ഒമ്പതു പേര്‍ക്ക് പരുക്ക്
backup
November 24 2017 | 01:11 AM
ലക്‌നോ: ഉത്തര്‍പ്രദേശിലെ മാനിക്പൂരിനടുത്ത് തീവണ്ടി പാളം തെറ്റി മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. വാസ്‌ക്കോ ഡ ഗാമപട്‌ന എക്‌സ്പ്രസിന്റെ 13 കോച്ചുകളാണ് സമീപം പാളം തെറ്റിയത്. ഒമ്പതുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ഗോവയിലെ വാസ്‌ക്കോ ഡ ഗാമയില്‍ നിന്നും ബിഹാറിലെ പട്‌നയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."