ആരോഗ്യ രംഗത്ത് സിദ്ധക്ക് അര്‍ഹമായ പരിഗണന നല്‍കും: മന്ത്രി കെ.കെ.ഷൈലജ
പോത്തന്‍കോട്: ആരോഗ്യ രംഗത്ത് സിദ്ധ ചികിത്സക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ നടന്ന ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ സിദ്ധ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുതലാണെങ്കിലും ചികിത്സല സൗകര്യങ്ങള്‍ പരിമിതമാണ്.ആധുനിക ചികിത്സ രീതിയില്‍ ആയുര്‍വേദം,സിദ്ധം, ഹോമിയോ, നാച്ചുറോപ്പതി തുടങ്ങിയ ചികിത്സാവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യ രംഗം കൂടുതല്‍ ആകര്‍ഷകമാക്കി പരിഷ്കരിക്കുക എന്നതാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമാക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍ കുടുംബ ഡോക്ടര്‍ എന്ന നിലയിലുള്ള ഫാമിലി ഹെല്‍ത്ത് സെന്ററുകള്‍ നടപ്പിലാക്കും.താല്പര്യമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സിദ്ധ ഡിസ്പെന്‍സറികള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ മുന്കൈയ്യെടുക്കുമെന്നഴഃ മന്ത്രി പറഞ്ഞു. സി.ദിവാകരന് എം.എല്‍.എ.അഛ്യക്ഷനായി. ഗുരുരത്നം ജ്ഞാനതപ്സി മുഖ്യ പ്രഭാഷണം നടത്തി.ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. പി.കെ.അശോക് ബിരുദധാരികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ ആന്റെ റിസര്‍ച്ച് ഓര്ഗനൈസേഷന് ഇന്‍ചാര്‍ജ് സ്വാമി വന്ദന രൂപന്‍ ജ്ഞാന താപ്സി,പ്രിന്‍സിപ്പല്‍ ഡോ.പി.ഹരിഹരന്,തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."