HOME
DETAILS

ഇരട്ടക്കുട്ടികളുടെ അമ്മയെപ്പോലെ ഒരു പാവം പ്രസിഡന്റ്

  
backup
November 24 2017 | 23:11 PM

ncp-party-problems-spm-today-articles

ഒന്നോര്‍ത്താല്‍ വളരെ പരിതാപകരമായ ഒരവസ്ഥയിലാണിപ്പോള്‍ പീതാംബരന്‍ മാസ്റ്റര്‍. ആയ കാലത്ത് ഒരു പേരുദോഷവും കേള്‍പ്പിക്കാതെ പല പാര്‍ട്ടികളിലും പരിശീലനം നേടി ഒടുവില്‍ എത്തിപ്പെട്ടതാണ് എന്‍.സി.പിയില്‍. ഇനി അല്‍പ്പം വിശ്രമമാവാമെന്ന ജീവിതാഭിലാഷത്തോടെ വരാന്തയിലെ ചാരുകസേരയില്‍ നീണ്ടുനിവര്‍ന്നു കിടക്കുമ്പോഴാണ് ഓരോരോ പൊല്ലാപ്പുവന്നു മാഷെ മൂടുന്നത്.
ഇനിയുള്ള കാലം കിട്ടിയ പാര്‍ട്ടിയുമായി സ്വസ്ഥം ഗൃഹഭരണം എന്ന മട്ടില്‍ അല്ലലും അലട്ടലുമില്ലാതെ കഴിഞ്ഞുപോരുമ്പോഴാണ് ഇരട്ടപെറ്റ അമ്മയെപ്പോലെ ഗ്രഹപ്പിഴ ഈ പാവം പ്രസിഡന്റിനെ വിടാതെ പിടികൂടിയിരിക്കുന്നത്. ഇരട്ടക്കുട്ടികളുടെ വികൃതി കാണുന്നവര്‍ക്കു കൗതുകരമായിരിക്കും. ഒരുത്തനെ കുളിപ്പിച്ചു കരയ്ക്കിരുത്തുമ്പോഴായിരിക്കും മറ്റവന്‍ ചെളിയില്‍ എടുത്തുചാടുക. അവനെ വീണ്ടും കുളിപ്പിക്കുമ്പോഴായിരിക്കും ആദ്യത്തവന്‍ വീണ്ടും ചെളിക്കുണ്ടിലേയ്ക്കു ചാടുക.
പെറ്റ തള്ളയ്ക്കല്ലേ ഇത്തരം ഇരട്ടകളെ മേയ്ക്കുന്നതിന്റെ പെടാപ്പാട് അറിയൂ. ഒരുത്തന്‍ കിഴക്കോട്ടാണെങ്കില്‍ മറ്റവന്‍ പടിഞ്ഞാറോട്ടു വച്ചുപിടിക്കും. ഒരുത്തന്‍ ചില്ലലമാരയെ ലക്ഷ്യംവച്ചു കുപ്പിഗ്ലാസ് എറിയുമ്പോള്‍ മറ്റവന്‍ പൊളിച്ച തേങ്ങയെടുത്തു ടിവിക്കു നേരേ എറിഞ്ഞു പകരം വീട്ടും. അതിനു പുറമേയായിരിക്കും ആരാണു ചേട്ടനെന്ന മൂപ്പിളമത്തര്‍ക്കം പരസ്പ്പരം നടത്തുക. താനാണു കേമനെന്ന് ഒരുത്തന്‍, അല്ല താനാണെന്നു മറ്റവന്‍. പെറ്റതള്ളയുടെ പങ്കപ്പാട് ആരറിയാന്‍. ഇതേപോലെയാണു പീതാംബരന്‍ മാസ്റ്ററുടെ അവസ്ഥ. ആളുകള്‍ക്കു ചിരിക്കാന്‍ നല്ലരസം.
ഒരുത്തന്‍ തേന്‍കുടത്തില്‍ കൈയിട്ടുവാരുമ്പോള്‍ മറ്റവന്‍ കണ്ണില്‍ക്കണ്ട കായലുകളെല്ലാം മണ്ണിട്ടുനികത്തുന്നു. ഒരുത്തന്റെ കൈയില്‍ പറ്റിപ്പിടിച്ച തേന്‍കണം തുടച്ചു മാറ്റി വൃത്തിയാക്കി കരക്കിരുത്തുമ്പോഴേയ്ക്കും മറ്റവന്‍ മന്ത്രിസ്ഥാനത്തിനുവേണ്ടി കരയാന്‍ തുടങ്ങുന്നു. അവന്റെ കൈയില്‍ കെ.എസ്.ആര്‍.ടി.സി കളിപ്പാട്ടം കൊടുത്തു സമാധാനിപ്പിച്ചപ്പോഴും അവനടങ്ങിയില്ല. എനിക്കു ജലവകുപ്പുതന്നെ വേണമെന്നും ഇനിയും മണ്ണിട്ടു നികത്താനുണ്ടെന്നും പറഞ്ഞു കരച്ചിലോടു കരച്ചില്‍.
അവനെ ഒരുവിധം സമാധാനിപ്പിച്ചാണു മാഷ് അവന്റെ കൈയില്‍ കെ.എസ്.ആര്‍.ടി.സി കളിപ്പാട്ടം കൊടുത്തത്. എന്നിട്ടെന്തു പറയാനാണ്. അവനതു മൂലയിലെറിഞ്ഞു കായലായ കായലൊക്കെയും മണ്ണിട്ടു നികത്താന്‍ തുടങ്ങി. ഇരട്ടക്കുട്ടികളുടെ വികൃതികള്‍കണ്ട് അച്ഛന്മാര്‍ ചിരിക്കുന്നതു പോലെ ചിരി വളരെ ശ്രദ്ധിച്ചു ചെലവാക്കുന്ന മുഖ്യമന്ത്രി പോലും പീതാംബരന്‍ മാസ്റ്ററുടെ ഇരട്ടകളുടെ വികൃതികള്‍ കണ്ടു കുടുകുടാ ചിരിക്കാന്‍ തുടങ്ങി. ചിരിയുടെ ആറാട്ടുത്സവം നടത്തുന്ന കോടിയേരിയും ചിരിയോടു ചിരി.
നേരത്തേതന്നെ സദാ ചിരിക്കുന്ന സെക്രട്ടറിയെന്ന പേരുദോഷം കോടിയേരിക്കുണ്ട്. പീതാംബരന്‍ മാസ്റ്ററുടെ ഇരട്ടകളുടെ ഓരോരോ കുസൃതികള്‍ കാണുമ്പോള്‍ എങ്ങിനെയാണു കോടിയേരിക്കു ചിരിയടക്കാന്‍ കഴിയുക. ആരാന്റമ്മയ്ക്കു പ്രാന്തായാല്‍ കാണാന്‍ നല്ലരസമെന്നു പറയുന്നതുപോലെ ആളുകള്‍ക്കൊക്കെയും ഇതൊരു തമാശ.
തേന്‍കുടത്തില്‍ വീണ ശശിയെ തേച്ചുമിനുക്കിയെടുക്കുമ്പോഴേക്കും ചാണ്ടി കായല്‍ചളിയിലേയ്ക്കു വീഴുന്നു. രണ്ടുപേരെയും മാറിമാറി വൃത്തിയാക്കി നടുവൊന്നു നിവര്‍ത്താന്‍ പീതാംബരന്‍ മാസ്റ്റര്‍ക്കു നേരം കിട്ടുന്നില്ല. ഇരട്ടപെറ്റ അമ്മയെപ്പോലെ ഈ വയസ്സു കാലത്ത് ഇതൊരു പൊല്ലാപ്പായല്ലോയെന്നു മാഷ് വിലപിച്ചിട്ട് എന്തുകാര്യം. വരാനുള്ളതു വഴിയില്‍ തങ്ങില്ലല്ലോ. ഇനി ചാണ്ടിയവന്‍ സുപ്രിംകോടതിയില്‍ പോയി മടങ്ങിവരുമ്പോഴേയ്ക്കും ഇവന്‍ പിന്നെയും തേന്‍കുടത്തില്‍ വീഴുമെന്ന പേടി മാഷെ അലട്ടുന്നുണ്ടാകും. ചുരുക്കത്തില്‍ ഈ മനുഷ്യന് എന്‍.സി.പി ഓഫിസിലെ ചാരുകസേരയില്‍ കാലുംനീട്ടി മുറുക്കിത്തുപ്പി വിശ്രമിക്കാനുള്ള അവസരങ്ങളാണ് എന്‍.സി.പിയിലെ ഇരട്ടക്കുട്ടികള്‍ ഇല്ലാതാക്കികൊണ്ടിരിക്കുന്നത്.
ഇതിന് ഇനി ഒരൊറ്റ പരിഹാരമേയുള്ളൂ. മുഖ്യമന്ത്രിയും കോടിയേരിയും ചിരി മതിയാക്കി അവരുടെ കൈയിലുള്ള എം.എല്‍.എമാരില്‍ നിന്നു നാലെണ്ണം കൂടി എന്‍.സി.പിക്കു കൊടുക്കണം. കടമായിട്ടു മതി. എന്നാല്‍, ഒരുത്തന്‍ ചളിക്കുണ്ടില്‍ വീഴുമ്പോള്‍ മറ്റവനെ വീണ്ടും വൃത്തിയാക്കി മന്ത്രിപ്പണി ഏല്‍പ്പിക്കേണ്ടതില്ലല്ലോ. എന്‍.സി.പിക്കു കൊടുക്കുന്ന എം.എല്‍.എമാരെ ലോകം അവസാനിക്കുന്നതിനു മുമ്പ് അവര്‍ക്കു രണ്ടിലധികം എം.എല്‍.എമാരെ കിട്ടുകയാണെങ്കില്‍ തിരിച്ചുകൊടുക്കുകയും ചെയ്യാം.
ഏതൊരു മനുഷ്യനും വയസ്സാംകാലത്ത് ഒന്നു വിശ്രമിക്കാന്‍ ആഗ്രഹം ഉണ്ടാകില്ലേ. അതല്ലേ പീതാംബരന്‍ മാസ്റ്ററും ആഗ്രഹിച്ചിട്ടുള്ളൂ. ഇരട്ടക്കുട്ടികളുടെ അമ്മമാരുടെ പരിതാപകരമായ ഒരവസ്ഥയില്‍നിന്നു പീതാംബരന്‍ മാസ്റ്ററെ ഏതായാലും രക്ഷപ്പെടുത്തേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago