ഡ്രൈവര്‍ അപമര്യാദയായി പെരുമാറി: ഓട്ടോയില്‍ നിന്ന് ചാടിയ സ്ത്രീക്ക് ഗുരുതര പരുക്ക്
ചെറുവത്തൂര്‍ (കാസര്‍കോട്): ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ സ്ത്രീക്ക് സാരമായ പരുക്ക്. പിലിക്കോട് എക്കച്ചിയിലെ എ.വി സന്തോഷ് കുമാറിന്റെ ഭാര്യ ടി.വി സവിതയ്ക്കാണ് പരുക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.
മകള്‍ പഠിക്കുന്ന ചന്തേരയിലെ വിദ്യാലയത്തില്‍ പി.ടി.എ യോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു സവിത. ദേശീയ പാതയില്‍ തോട്ടം ഗേറ്റിന് സമീപത്ത് നിന്നുമാണ് അതുവഴി കടന്നു പോവുകയായിരുന്ന ഓട്ടോയില്‍ ഇവര്‍ കയറിയത്. അല്പം മുന്നോട്ട് നീങ്ങിയപ്പോള്‍ ഡ്രൈവര്‍ മോശമായി സംസാരിച്ചു. റിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവര്‍ അതിനു തയാറായില്ല. ഭയന്ന സവിത പുറത്തേക്ക് ചാടുകയായിരുന്നു. ഓട്ടോറിക്ഷ നിര്‍ത്താതെ പോയി. പരുക്കേറ്റ് കിടന്ന സവിതയെ അതുവഴി വന്നവരാണ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
പരുക്ക് സാരമുള്ളതായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ചന്തേര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓട്ടോ കണ്ടെത്താന്‍ പാതയോരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."