മദ്‌റസാധ്യാപകര്‍ക്ക് നേരെ ആക്രമണം: കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണം സുന്നി യുവജന സംഘം
മലപ്പുറം: ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ ട്രെയിന്‍ യാത്രക്കിടെ മൂന്ന് മദ്‌റസ അധ്യാപകര്‍ക്ക് നേരെ വര്‍ഗീയ വാദികള്‍ നടത്തിയ ആക്രമണം സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടി ശിക്ഷിക്കണമെന്നും സുന്നി യുവജന സംഘം നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഉത്തര്‍ പ്രദേശ് സ്വദേശികളായ ഗുല്‍സാര്‍, ഇസ്രാര്‍, അബ്‌റാര്‍ എന്നീ നിരപരാധികളായ മൂന്ന് പണ്ഡിതരെയാണ് ഇസ്്‌ലാമിക വേഷം ധരിച്ചു എന്നതിന്റെ പേരില്‍ മാരകമായി ആക്രമിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ സംഭവങ്ങള്‍ ഇതിനു മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വര്‍ഗീയ വാദികള്‍ നിരപരാധികളെ വേട്ടയാടുമ്പോള്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുന്ന ഭരണ കൂടങ്ങളാണ് ഇത്തരം അക്രമികള്‍ക്ക് പ്രചോദനമാകുന്നത്. രാജ്യത്ത് ഇതുപോലൊരു സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ അക്രമികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണക്കോട് അബൂബക്കര്‍, സെക്രട്ടറി കെ മോയിന്‍ കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."