സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിക്കുന്നവര്‍ക്കെതിരേ പ്രതിരോധം തീര്‍ക്കണം: റവന്യൂ മന്ത്രി
കോട്ടയം: സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിക്കുന്നവര്‍ക്കെതിരേ റവന്യൂ ജീവനക്കാര്‍ പ്രതിരോധം തീര്‍ക്കണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. സൈനികര്‍ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതുപോലെ കേരളത്തിന്റെ ഭൂരക്ഷാ സേനയാണ് റവന്യൂ ജീവനക്കാര്‍.
സര്‍ക്കാര്‍ ഭൂമി സംരക്ഷിച്ച് അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തിക്കാനും അനര്‍ഹരുടെ കൈകളിലേക്ക് പോവാതിരിക്കാനും നിതാന്ത ജാഗ്രതയോടെ ജീവനക്കാര്‍ പ്രവര്‍ത്തിക്കണം. ഭൂമാഫിയ സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയാണ്. അവരെ പ്രതിരോധിക്കുന്നകാര്യത്തില്‍ അലംഭാവമുണ്ടായാല്‍ വരുംതലമുറയ്ക്കുള്ള ഭൂമി അന്യാധീനപ്പെടും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ സമൂഹം പൊറുക്കില്ല. എല്ലാവരുടെയും കണ്ണ് ഭൂമിയുടെ മേലെയാണ്. സര്‍ക്കാര്‍ ഭൂമി ഭൂരഹിതരിലെത്തിക്കുകയെന്ന ഉത്തരവാദിത്തമാണ് സര്‍ക്കാരിനും റവന്യൂ വകുപ്പിനുമുള്ളത്. കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള കാലതാമസംമൂലം സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."