കാണാതായ നിമിഷയുടെ മാതാവ് സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷയായ തിരുവനന്തപുരം മണക്കാട് സ്വദേശിനി നിമിഷ എന്ന ഫാത്തിമയുടെ മാതാവ് ബിന്ദു സുപ്രിം കോടതിയെ സമീപിച്ചു. നിമിഷ ഇസ്്‌ലാം മതത്തിലേക്കു മാറിയതിനെക്കുറിച്ചും രാജ്യം വിട്ട് അഫ്ഗാനിസ്താനിലേക്കു കടന്നു എന്നതുസംബന്ധിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിന്ദു ഹരജി നല്‍കിയത്.
ലൗ ജിഹാദിന്റെ ചതിക്കുഴിയില്‍ തന്റെ മകളും ഉള്‍പ്പെട്ടെന്നും മതംമാറിയശേഷം അഫ്ഗാനിലെ ഐ.എസ് സംഘത്തോടൊപ്പം അവള്‍ ചേര്‍ന്നു എന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. മതംമാറി വിവാഹിതയായ വൈക്കം സ്വദേശിനി ഡോ. ഹാദിയയുടെ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗബെഞ്ച് മുന്‍പാകെ സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ചു.
ഹാദിയാ കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം ബിന്ദു ഹരജിനല്‍കിയിരുന്നുവെങ്കിലും ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് തള്ളുകയായിരുന്നു. കേരളത്തില്‍ ആസൂത്രിത മതപരിവര്‍ത്തന നീക്കങ്ങള്‍ നടക്കുന്നുവെന്നും അതിനു വിദേശപണം എത്തുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഐശ്വര്യ ഭാട്ടി മുഖേന ബിന്ദു വീണ്ടും സുപ്രിം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."