വിവാഹത്തില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാര്‍ അവധിയില്‍; ആന്ധ്ര നിയമസഭാ സമ്മേളനം മാറ്റി
ഹൈദരാബാദ്: വിവാഹത്തില്‍ പങ്കെടുക്കാനായി എം.എല്‍.എമാര്‍ അവധിയെടുത്ത് പോയതോടെ ആന്ധ്രാപ്രദേശ് നിയമ സഭാ സമ്മേളനം മാറ്റിവച്ചു.
വിവാഹത്തിന് അനുയോജ്യമായ സമയമാണ് ഇപ്പോഴെന്നാണ് ആന്ധ്രാ സ്വദേശികള്‍ വിശ്വസിക്കുന്നത്. സംസ്ഥാനത്ത് 1.2 ലക്ഷം വിവാഹങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. എം.എല്‍.എമാരുടെ മണ്ഡലങ്ങളിലുള്ള വിവാഹമാമാങ്കമായതോടെ സമ്മേളനത്തേക്കാള്‍ പ്രദാനം ഇതെന്ന് കണ്ടാണ് സ്പീക്കര്‍ക്ക് അവധി നല്കി എല്ലാവരും മുങ്ങിയത്. ഭരണ പക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയുടെ 100 എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അവധി നല്‍കിയിട്ടുള്ളത്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ അവധി വേണമെന്ന കാര്യം സഭയില്‍ ആദ്യം ഉന്നയിച്ചത് ബി.ജെ.പി എം.എല്‍.എ വിഷ്ണുകുമാര്‍ രാജുവാണ്. ഇതിനെ ഭരണ-പ്രതിപക്ഷ ഭേദമന്യേ അനുകൂലിച്ചു. ഇതോടെയാണ് അപേക്ഷ നല്‍കിയവര്‍ക്കെല്ലാം നിയമ സഭാ സ്പീക്കര്‍ കോഡല ശിവപ്രസാദ് റാവു അവധി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."