HOME
DETAILS

തമിഴ്‌നാട് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഡിസം.21ന്

  
backup
November 25 2017 | 00:11 AM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%a8%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d-2

ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ചെന്നൈ ആര്‍.കെ നഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 21നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫലം 24ന് പ്രഖ്യാപിക്കും.
കഴിഞ്ഞ ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ കമ്മിഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അണ്ണാ ഡി.എം.കെ വക്താവ് കെ.സി പളനിസാമി പറഞ്ഞു. മണ്ഡലത്തില്‍ ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമി ഞങ്ങളായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍.കെ നഗറിനൊപ്പം യു.പിയിലെ സികാന്ധ്ര, അരുണാചലിലെ പാക്കെ-കസാങ്, ലിക്ബാലി, പ.ബംഗാളിലെ സബാങ് എന്നീ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും ഡിസംബര്‍ 21ന് നടക്കും. എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് മെഷിനൊപ്പം വി.വി പാറ്റ് മെഷിനും ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

താന്‍ മത്സരിക്കുമെന്ന് ദിനകരന്‍


ചെന്നൈ:ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ താന്‍ മത്സരിക്കുമെന്ന് ശശികലയുടെ മരുമകന്‍ ടി.ടി.വി ദിനകരന്‍. കഴിഞ്ഞ ഏപ്രില്‍ 12ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പിലും ദിനകരന്‍ സ്ഥാനാര്‍ഥിയായിരുന്നു. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് ഇദ്ദേഹത്തിനെതിരേ പ്രതിപക്ഷം നടത്തിയ ആരോപണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ മാസം 29ന് ശശികലയെ ജയിലില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുമെന്ന് ദിനകരന്‍ അറിയിച്ചു. ഒ.പി.എസ്-ഇ.പി.എസ് പക്ഷത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില അനുവദിച്ച് 24 മണിക്കൂറിനകം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈകടത്തലുണ്ടെന്ന കാര്യം വ്യക്തമാണെന്നും ദിനകരന്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago