ഇത്തവണ ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറും: രാഹുല്‍
അഹമ്മദാബാദ്:ഗുജറാത്തില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പിലേക്ക് കേവലം രണ്ടാഴ്ച മാത്രം ശേഷിയ്‌ക്കേ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി.
നേതാക്കളില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പ് ഉയരുന്നതിനിടയില്‍ ബി.ജെ.പി 13 സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അഞ്ചാമത്തെ പട്ടിക ഇന്നലെ പുറത്തിറക്കി. ഈ മാസം 27നും 29നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് എത്താനിരിക്കെ രണ്ടുദിവസത്തെ പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ വീണ്ടും ഗുജറാത്തില്‍ എത്തി. പോര്‍ബന്ധറില്‍ നിന്നാണ് രാഹുലിന്റെ പ്രചാരണം തുടങ്ങിയത്. പ്രധാനമന്ത്രി മോദിയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് രാഹുല്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്.
പോര്‍ബന്ധറില്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്കിടയില്‍ പ്രചാരണത്തിന് എത്തിയ അദ്ദേഹം, ഗുജറാത്ത് ഇത്തവണ കോണ്‍ഗ്രസ് ഭരിയ്ക്കുമെന്ന് വ്യക്തമാക്കിയാണ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്.
ബി.ജെ.പിയുടെ അധികാരത്തിന് ഇത്തവണത്തെ തെരഞ്ഞെടുപ്പ് അന്ത്യം കുറിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, അധികാരത്തിലേറിയാല്‍ ജനങ്ങളുടെ മനസ്ഥിതിയ്ക്കനുസരിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കി.
നേരത്തെ നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം റോഡ് ഷോ നടത്തുകയും വിവിധ റാലികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."