സ്ഥിരം സംയുക്ത സൈനിക അഭ്യാസത്തിനൊരുങ്ങി അമേരിക്കയും ദ.കൊറിയയും
സിയൂള്‍: അടുത്ത മാസം മുതല്‍ സ്ഥിരം സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങി അമേരിക്കയും ദക്ഷിണ കൊറിയയും.
പരിശീലനത്തില്‍ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന തങ്ങളുടെ എഫ്-22 റാപ്റ്റര്‍ ഇനത്തില്‍പെട്ട ആറു വിമാനങ്ങളും പങ്കെടുക്കുമെന്ന് ദ.കൊറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വിജിലന്റ് എയ്സ് എന്ന പേരില്‍ നടക്കുന്ന പരിശീലനം അടുത്ത മാസം നാലുമുതല്‍ എട്ടുവരെയാണു നടക്കുക. പരിശീലനത്തില്‍ അമേരിക്കയുടെ എഫ്-35 വിമാനങ്ങളും പങ്കെടുക്കുന്നുണ്ട്. യുദ്ധ പ്രതിരോധശേഷി ശക്തിപ്പെടുത്താനായി ഇടക്കിടെ വിജിലന്റ് എയ്സ് സംയുക്ത സൈനിക പരിശീലനം നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അമേരിക്കയുടെയും ദ.കൊറിയയുടെയും എട്ടു സൈനിക കേന്ദ്രങ്ങളിലായാണു പരിശീലനം നടക്കുക. ഇതില്‍ ദ.കൊറിയന്‍ സൈനികര്‍ക്കൊപ്പം അമേരിക്കയുടെ 12,000 സൈനികരും പങ്കെടുക്കുന്നുണ്ട്. 230 വിമാനങ്ങളും പരിശീലനത്തില്‍ പങ്കുകൊള്ളും. യു.എസ് നാവിക സൈനികരും അഭ്യാസത്തിന്റെ ഭാഗമാകുമെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."