അറബ് രാഷ്ട്രങ്ങളുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കുന്നതായി നെതന്യാഹു
തെല്‍അവീവ്: ഇസ്റാഈലും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള സമാധാന കരാര്‍ അധികം വൈകാതെ ഉണ്ടാകുമെന്നും അടിത്തട്ടില്‍ അതിനെ ശക്തിപ്പെടുത്തുന്ന തരത്തില്‍ നിരവധി കാര്യങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമീന് നെതന്യാഹു. അറബ് രാഷ്ട്രങ്ങളുമായുള്ള തങ്ങളുടെ ഫലപ്രദമായ സഹകരണം രഹസ്യ സ്വഭാവത്തിലുള്ളതാണെന്നും ഈ ബന്ധങ്ങള്‍ നല്ല നിലയിലെത്തുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും നെതന്യാഹു പറഞ്ഞു.
ഇസ്റാഈല്‍ സ്ഥാപകന്‍ ഡെവിഡ് ബെന്‍ ഗുരിയോനിന്റെ 44-ാമത് ചരമ വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് നെതന്യാഹുവിന്റെ അഭിപ്രായ പ്രകടനം. സഊദിയുമായി തങ്ങള്‍ നല്ല ബന്ധം പുലര്‍ത്തുന്നതായി ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ഇസ്റാഈലി മന്ത്രിയും വ്യക്തമാക്കിയിരുന്നു. നിലവില്‍ ഈജിപ്തും ജോര്‍ദാനും മാത്രമാണ് ഇസ്റാഈലുമായി പരസ്യമായി സഹകരണത്തിലേര്‍പ്പെട്ട അറബ് രാജ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."