തീവ്രവാദത്തിന്നെതിരായ പോരാട്ടത്തില്‍ ഖത്തര്‍ തന്ത്ര പ്രധാന പങ്കാളിയെന്നു ബ്രിട്ടണ്‍
ദോഹ: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഖത്തര്‍ തന്ത്രപ്രധാനപങ്കാളിയാണെന്ന് ബ്രിട്ടണ്‍. ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ചില അയല്‍രാജ്യങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും ഫോറിന്‍ ആന്റ് കോമണ്‍വെല്‍ത്ത് ഓഫീസിലെ മിഡില്‍ ഈസ്റ്റ് കാര്യങ്ങള്‍ക്കായുള്ള സഹമന്ത്രി അലിസ്റ്റയര്‍ ബര്‍ട്ട് പറഞ്ഞു. അടിസ്ഥാനരഹിത ആരോപണങ്ങളുന്നയിച്ച് സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ രാഷ്ട്രീയവും സാമ്പത്തികവുമായ ഉപരോധം തുടരുകയാണ്.
ലണ്ടനില്‍ തീവ്രവാദ വിരുദ്ധ സമ്മേളനത്തോടനുബന്ധിച്ച് അല്‍ജസീറയോട് സംസാരിക്കവെയാണ് ബര്‍ട്ട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ലണ്ടനിലെത്തിയ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനായി ബ്രിട്ടണുമായി സഹകരിച്ച് അടുത്തമാസം തന്നെ രാജ്യാന്തരതലത്തില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കുമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."