ഖത്തര്‍ വിദേശ കറന്‍സികള്‍ ഔദ്യോഗിക നിരക്കില്‍ നല്‍കും
ദോഹ: രാജ്യത്തെ പ്രാദേശിക, വിദേശ വ്യക്തികള്‍ ഉള്‍പ്പെടുന്ന നിക്ഷേപകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദേശ കറന്‍സികള്‍ ഔദ്യോഗിക നിരക്കില്‍ നല്‍കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. അംഗീകൃത വിനിമയനിരക്കില്‍ വിദേശ കറന്‍സികള്‍ ആവശ്യത്തിനു ലഭ്യമാക്കാനാണ് തീരുമാനം. ചില സേവനദാതാക്കള്‍ വിദേശ കറന്‍സി കൈമാറ്റത്തില്‍ ഖത്തരി റിയാലിന് അംഗീകൃതനിരക്കു നല്‍കേണ്ടതില്ലെന്ന ആലോചനയിലാണെന്ന് മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
സാമ്പത്തിക ഇടപാടുകളില്‍ ഖത്തരി റിയാലിന്റെ ഔദ്യോഗിക വിനിമയ നിരക്കിന് പകരം ഓഫ്ഷോര്‍ നിരക്ക് നല്‍കാനുള്ള അപേക്ഷ ഇന്‍ഡെക്സ് ദാതാക്കളായ എം.എസ്.സി.ഐയുടെ പരിഗണനയിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്നാണ് ക്യുസിബി ഇക്കാര്യത്തില്‍ വിശദീകരണം പുറപ്പെടുവിച്ചിരിക്കുന്നത്. ഔദ്യോഗിക വിനിമയനിരക്കില്‍ രാജ്യത്തുനിന്നു പുറത്തേക്കോ പുറത്തുനിന്നു രാജ്യത്തിനുള്ളിലേക്കോ ഉള്ള പണം കൈമാറ്റത്തിന് യാതൊരുവിധ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."