ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം താന്‍ നിരസിച്ചതായി അറിയിച്ച് ട്രംപ്
വാഷിങ്ടണ്‍: ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം താന്‍ നിരസിച്ചതായി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുരസ്‌കാരം ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. അതിനാല്‍ മാഗസിന്റെ ഫോട്ടോഷൂട്ടും അഭിമുഖവും വേണ്ടെന്നു വച്ചതായി ട്രംപ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
കഴിഞ്ഞ വര്‍ഷത്തേതു പോലെ മാന്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ളതായി അറിയിച്ച് ടൈം മാഗസിന്‍ വിളിച്ചിരുന്നു. പക്ഷേ അഭിമുഖത്തിനും ഫോട്ടോഷൂട്ടിനും ഞാന്‍ സമ്മതിക്കണം. അത് ഞാന്‍ വേണ്ടെന്ന് പറഞ്ഞു- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
Time Magazine called to say that I was PROBABLY going to be named “Man (Person) of the Year,” like last year, but I would have to agree to an interview and a major photo shoot. I said probably is no good and took a pass. Thanks anyway!
— Donald J. Trump (@realDonaldTrump) November 24, 2017
പ്രസിഡന്റ് ഓഫ് ദ ഡിവൈഡഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന തലക്കെട്ടോടെ 2016 ലെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ട്രംപിനായിരുന്നു നല്‍കിയിരുന്നത്.
അതേസമയം, 2012,14,15 വര്‍ഷങ്ങളില്‍ തന്നെ തെരഞ്ഞെടുക്കാത്തതില്‍ ട്രംപ് ട്വിറ്ററിലൂടെ പരാതി അറിയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."