അഴിമതി തുറന്നുകാട്ടി രാഹുലിന്റെ പടയോട്ടം
ഗാന്ധിനഗര്‍: ഗുജറാത്തില്‍ മോദി സര്‍ക്കാരിന്റെ അഴിമതിയെ തുറന്ന് കാട്ടി രാഹുല്‍ ഗാന്ധിയുടെ പ്രചാരണം. കോടിക്കണക്കിന് രൂപയുടെ റാഫേല്‍ ഇടപാടുമുതല്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ് ഷായുടെ അഴിമതിവരെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ പ്രചാരണം നടത്തുന്നത്. അഴിമതി സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാത്തതുകൊണ്ട് പാര്‍ലമെന്റിന്റെ വാതില്‍ അടച്ചിരിക്കുകയാണ് മോദി ചെയ്തിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് വിവാദമായി തീര്‍ന്ന അഴിമതിയുടെ സത്യാവസ്ഥയറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏഴാംതവണയാണ് രാഹുല്‍ ഗുജറാത്തില്‍ എത്തുന്നത്. ജനങ്ങള്‍ക്കൊപ്പം ചായകുടിച്ചും സെല്‍ഫിയെടുത്തും തെരഞ്ഞെടുപ്പ് രംഗത്തെ കൈയ്യിലെടുത്തുകൊണ്ടുള്ള പ്രചാരണമാണ് രാഹുല്‍ നടത്തുന്നത്.
വ്യോമസേനക്കുള്ള വിമാന ഇടപാടുകളിലൂടെ വലിയ ക്രമക്കേടാണ് മോദി നടത്തിയത്. രക്തസാക്ഷികളായ സൈനികരോട് കൊടുംചതിയാണ് അദ്ദേഹം നടത്തിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ജയ്ഷായുടെ കമ്പനി അഴിമതി നടത്തിയതുസംബന്ധിച്ച വെളിപ്പെടുത്തലുണ്ടായിട്ടും ഇതുവരെ പ്രതികരിക്കാത്തമോദി ഇക്കാര്യങ്ങളില്‍ കടുത്ത വിമര്‍ശനം ഉണ്ടാകുമെന്ന ഭയത്താലാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മടികാണിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഗുജറാത്ത് സര്‍ക്കാരിനെതിരേയും അദ്ദേഹം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. വന്‍വ്യവസായികള്‍ക്കുവേണ്ടി ഭരണം നടത്തുന്ന മുഖ്യമന്ത്രി വിജയ് റുപാനി, സംസ്ഥാനത്തെ ആദിവാസികളേയും പിന്നോക്ക-ന്യൂനപക്ഷങ്ങളേയും അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."