എതിര്‍പ്പിന്റെ പേരിലുള്ള വധഭീഷണി ജനാധിപത്യ വിരുദ്ധം: വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: എതിര്‍പ്പിന്റെ പേരിലുള്ള വധഭീഷണി ജനാധിപത്യത്തിന് ഭീഷണിയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഡല്‍ഹിയില്‍ നടന്ന സാഹിത്യ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ബോളിവുഡ് സിനിമയായ പദ്മാവതിയെ ചൊല്ലി രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രതിഷേധത്തിനെ ചൂണ്ടിക്കാട്ടി അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
ചില സിനിമകളുടെ പേരില്‍ ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എല്ലാത്തിനേയും വൈകാരികമായിട്ടാണ് പലരും നോക്കിക്കാണുന്നത്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അത് ഭീകരാവസ്ഥയിലേക്ക് മാറുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധിക്കുന്നവരുടെ തലയെടുക്കുന്നവര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്യുന്ന ചിലരുടെ നടപടിക്കെതിരേയും അദ്ദേഹം രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഭീഷണി മുഴക്കുന്നവര്‍ വാഗ്ദാനം ചെയ്യുന്ന കോടികള്‍ എവിടെ നിന്നാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇത്തരം നടപടികള്‍ ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ല. എല്ലാവരും രാജ്യത്തിന്റെ നിയമവ്യവസ്ഥ അനുസരിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."