HOME
DETAILS

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കിയതിന്റെ ഉത്തരവാദി മോദി: കോണ്‍ഗ്രസ്

  
backup
November 26 2017 | 01:11 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4-2

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെന്ന് കോണ്‍ഗ്രസ്. സാമ്പത്തിക സ്ഥിതി സംബന്ധിച്ച് റേറ്റിങ് ഏജന്‍സികളുടെ സംശയാസ്പദമായ സര്‍ട്ടിഫിക്കറ്റുകള്‍ക്കിടയില്‍ അഭയം തേടുകയാണ് കേന്ദ്ര സര്‍ക്കാരെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആരോപിച്ചു.
രാജ്യത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ റേറ്റിങ്ങില്‍ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം ഇളകുകയാണെന്നും രാജ്യം വഞ്ചിക്കപ്പെട്ടുവെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ജനങ്ങള്‍ സര്‍ക്കാരിനെ തരംതാഴ്ത്തിക്കഴിഞ്ഞു.ആശയക്കുഴപ്പം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പാളം തെറ്റിയെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വിലയിരുത്തിയ രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ്, രാജ്യത്തിന്റെ റേറ്റിങ് ഉയര്‍ത്തിയത്. ജി.എസ്.ടി നടപ്പാക്കിയത് പുരോഗതിക്ക് സഹായമാകുമെന്ന വിലയിരുത്തലോടെയായിരുന്നു റേറ്റിങ് ഉയര്‍ത്തിയത്. ഏറ്റവും താഴ്ന്ന നിക്ഷേപ ഗ്രേഡായ ബി.എ.എ-3ല്‍ നിന്ന് ബി.എ.എ-2ലേക്കായിരുന്നു മാറ്റം. ഇന്ത്യയുടെ സാമ്പത്തിക നില പോസിറ്റീവ് ആണെന്നതില്‍ നിന്ന് സുസ്ഥിരമെന്ന നിലയിലേക്കാണ് ഇപ്പോഴത്തെ റേറ്റിങ്. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ റേറ്റിങ്ങില്‍ ഇന്ത്യ സ്ഥിതി മെച്ചപ്പെടുത്തിയില്ല. ഇതേ തുടര്‍ന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഇന്ത്യയുടെ ജി.ഡി.പി താഴേയ്ക്ക് കൂപ്പുകുത്തുകയാണ്. ഒട്ടേറെപ്പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. വ്യവസായങ്ങള്‍ അടച്ചുപൂട്ടി. അസംഘടിത മേഖലയില്‍ 3.72 കോടി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. നിക്ഷേപ നിരക്കുകള്‍ ഏഴുശതമാനത്തിലേക്ക് കൂപ്പുകുത്തി. ക്രെഡിറ്റ് ഓഫ് ടേക്ക് ഫോളിങ് അറുപത്തിയഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലെത്തി. സര്‍ട്ടിഫിക്കറ്റുകളില്‍ ഇന്ത്യയ്ക്ക് നേട്ടം മാത്രമാണുള്ളതെന്നും ശര്‍മ പരിഹസിച്ചു.
എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാണെന്നും ഉയര്‍ന്ന വളര്‍ച്ചാ നിരക്കിലേക്കുള്ള മുന്നേറ്റം താമസിയാതെ ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ വളര്‍ച്ചാ നിരക്ക് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തമാണെന്നാണ് വ്യക്തമാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago