പാകിസ്താനില്‍ ടെലിവിഷന്‍ സംപ്രേഷണത്തിന് താല്‍ക്കാലിക നിരോധനം
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കു താല്‍ക്കാലിക നിരോധനം. തീവ്രഗതിക്കാരായ പ്രക്ഷോഭകാരികള്‍ക്കെതിരായ സൈനിക നടപടി തത്സമയം സംപ്രേഷണം ചെയ്തതിനു പിന്നാലെയാണ് പാക് ഇലക്ട്രോണിക് മിഡിയ റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവ്. എന്നാല്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചാനലുകള്‍ക്ക് ഈ നിരോധനം ബാധകമാകില്ല.
പ്രക്ഷോഭകാരികള്‍ക്കെതിരായ സൈനിക നടപടി തത്സമയം പുറത്തുവിട്ട ചാനലുകളുടെ നടപടി രാജ്യത്തെ മാധ്യമ നിയന്ത്രണത്തിനു വിരുദ്ധമാണെന്നു കാണിച്ചാണു പുതിയ ഉത്തരവ്. കഴിഞ്ഞ രണ്ട് ആഴ്ചയായി ഇസ്‌ലാമാബാദിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രസ്വഭാവമുള്ള തഹ്‌രീകെ ലബ്ബൈക്ക് എന്ന സംഘടനയുടെ നേതൃത്വത്തില്‍ സമരക്കാര്‍ പൊലിസിനെതിരേ ആക്രമണം അഴിച്ചുവിട്ടിരുന്നു.
പ്രക്ഷോഭം ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി, പെഷവാര്‍ തുടങ്ങിയ നഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതിനെതിരേ ടിയര്‍ ഗ്യാസും മറ്റും ഉപയോഗിച്ച് പൊലിസ് തിരിച്ചടിക്കുകയും ചെയ്തിരുന്നു.സൈനിക നടപടികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."