ബ്രെക്സിറ്റ്: ബ്രിട്ടന് 10 ദിവസത്തെ കാലാവധി നല്കി ഇ.യു
ബ്രസല്‍സ്: ബ്രെക്സിറ്റ് ഉടമ്പടിയില്‍ വേണ്ട നടപടികളെടുക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ ബ്രിട്ടന് പത്തു ദിവസത്തെ സമയം അനുവദിച്ചു. ബ്രെക്സിറ്റ് കരാറുകള്‍ക്കു മേല്‍ ഡിസംബറില്‍ ചര്‍ച്ചയാകാമെന്നും എന്നാല്‍ വലിയ വെല്ലുവിളികളാണു മുന്നിലുള്ളതെന്നും ഇ.യു പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക് വ്യക്തമാക്കി.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ടസ്ക് ബ്രിട്ടന് അന്ത്യശാസന നല്‍കിയത്. ബ്രസല്‍സില്‍ നടന്ന ഉച്ചകോടിയുടെ ഭാഗമായാണ് തെരേസാ മേയുമായുള്ള കൂടിക്കാഴ്ച നടന്നത്. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം വളരെ അനുകൂല സാഹചര്യമാണു നിലവിലുള്ളതെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം തെരേസാ മേ പ്രതികരിച്ചിരുന്നു. അടുത്ത മാസം നാലിനു യൂറോപ്യന്‍ കമ്മിഷന് തലവന്‍ ഴാങ് ക്ലൗഡ് ജങ്കറും തെരേസാ മേയും തമ്മില്‍ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് സുപ്രധാന ബ്രെക്സിറ്റ് നടപടികളില്‍ കാര്യമായ പുരോഗതിയുണ്ടാകണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതില്‍ പരാജയപ്പെട്ടാല്‍ അടുത്ത ഘട്ടത്തെ കുറിച്ചു ചര്‍ച്ച ചെയ്യാനായി ഡിസംബര്‍ 14, 15 തിയതികളില്‍ നിശ്ചയിച്ച ഉച്ചകോടിയില്‍നിന്ന് ഇ.യു നേതാക്കള്‍ വിട്ടുനില്‍ക്കും. 2019ല്‍ ബ്രിട്ടന് പൂര്‍ണമായി ഇ.യു വിട്ടതിനു ശേഷമുള്ള വ്യാപാര-ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചുള്ള കാര്യങ്ങളായിരിക്കും അന്ന് ചര്‍ച്ച ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."