HOME
DETAILS

പൊളിഞ്ഞുവീഴുന്ന സലഫിസം

  
backup
November 26 2017 | 03:11 AM

polinjuvizhunna-salafism

 

മുസ്‌ലിംസമുദായം കടുത്ത സ്വത്വ പ്രതിസന്ധിയും ഫാസിസത്തിന്റെ ഭരണകൂട ഭീഷണിയും നേരിടുന്ന കാലത്ത് എന്തിനാണ് സമുദായസംഘടനകള്‍ പരസ്പരം പോരടിക്കുന്നത്. 'ഞാനല്ല അവനാണ് തീവ്രവാദി' എന്ന നിലപാട് സ്വീകരിച്ചതുകൊണ്ട് സമുദായത്തിന് എന്തു നേട്ടമാണുള്ളത്. ശത്രുവിനെതിരെ ഒരുമിച്ചുനിന്ന് പോരാടുന്നതല്ലേ ഇസ്‌ലാമിക ചരിത്രം. നിങ്ങള്‍ ദൈവത്തിന്റെ പാശ്വം മുറുകെ പിടിക്കണം, ഭിന്നിക്കരുത് എന്നല്ലേ ഖുര്‍ആനിലെ ദൈവിക കല്‍പന തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഉയരുന്ന സമയമാണിത്.
പ്രഥമ ദൃഷ്ട്യാ സദുദ്ദേശപരമാണെന്ന് തോന്നുണ്ടെങ്കിലും ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നുവരാനുണ്ടായ സാമുദായിക പ്രാശ്‌നിക പരിസരം കൃത്യമായും സാഹചര്യാനുസാരിയായും അപഗ്രഥിക്കപ്പെടേണ്ടതുണ്ട്. കേരളത്തിലെ മുസ്‌ലിം സംഘടനകളെല്ലാം അഭിപ്രായാന്തരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ പൊതുവിഷയങ്ങളില്‍ ഒന്നിച്ചിരിക്കുന്ന സാഹചര്യം തന്നെയാണ് നിലവിലുള്ളത്. വിവിധ വേദികളില്‍ തല മറച്ചവരും മറക്കാത്തവരും താടിയുള്ളവരും ഇല്ലാത്തവരുമായ മതസംഘടനാ നേതാക്കള്‍ ഒന്നിച്ചിരുന്നു തീര്‍ക്കുന്ന മഴവില്ലഴകുള്ള വര്‍ണം സമുദായത്തെ ആനന്ദപുളകിതരാക്കാറുണ്ട്.


അങ്ങനെയിരിക്കുന്ന കാലത്താണ് ഐ.എസ് എന്ന വിദേശ നിര്‍മിത വൈറസ് സമുദായ പ്ലാറ്റ് ഫോമിലേക്ക് ഇരച്ചുകയറുന്നത്. ഇതിനിടയില്‍ അദ്ദൗലത്തുല്‍ ഇസ്‌ലാമിയ്യ ഫില്‍ ഇറാഖ് വശാം എന്ന് സ്വയം പേരിട്ട ഐ.എസ്.ഐ.എസ് എന്ന സംഘടനയുടെ അടിവേരുകള്‍ കേരളത്തിലും ചെറിയ രീതിയില്‍ എത്തിയിട്ടുണ്ടെന്നും ചില യുവാക്കള്‍ ഹിംസാത്മക സ്വഭാവമുള്ള ഈ സംഘടനയിലേക്ക് ആകൃഷ്ടരായെന്നുമുള്ള വാര്‍ത്ത പുറത്തുവരുന്നു. പെരിങ്ങത്തൂര്‍ കനകമലയില്‍ നിന്ന് അഞ്ചോളം യുവാക്കളേയും തൊട്ടടുത്ത കുറ്റ്യാടിയില്‍ നിന്ന് ഒരാളെയും എന്‍.ഐ.എയും ഡി.വൈ.എസ്.പി ശൗക്കത്തലിയും സംഘവും നാടകീയമായി പിടികൂടുന്നു.


ശംസുദ്ദീന്‍ ഫരീദ് എന്ന് പേരുള്ള സലഫി പ്രഭാഷകനായ ശംസുദ്ദീന്‍ പാലത്തിനെതിരേ യു.എ.പി.എ ചുമത്തി കേരള പൊലിസ് കേസെടുക്കുകയും വിദേശത്തേക്ക് കടക്കുന്നതിനിടയില്‍ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. മുജാഹിദ് ഔദ്യോഗിക വിഭാഗം നേതാവായ എം.എം അക്ബറിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന പീസ് സ്‌കൂളിന്റെ പാഠ്യപദ്ധതിയില്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന പാഠഭാഗങ്ങളുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലിസ് കേസെടുക്കുന്നു.


തീവ്രരീതിയില്‍ പ്രഭാഷണം നടത്തുന്ന പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരിക്കെതിരേ ഹിന്ദു അഡ്വക്കറ്റ് ഫോറം സംസ്ഥാന കമ്മിറ്റി അംഗമായ അഡ്വ. ആര്‍ പ്രതീഷ് കൊച്ചി പൊലിസ് മേധാവിക്കു പരാതി നല്‍കുന്നു. കേരളത്തില്‍ നിന്നു സിറിയയിലേക്കു ശഹീദാവാന്‍ പോയവരുടെ പേരും വിവരങ്ങളും വീരകഥകളും തുടരെത്തുടരെ പല മാധ്യമങ്ങള്‍ വഴി പുറത്തുവരാന്‍ തുടങ്ങുന്നു. അവസാനമായി നിലമ്പൂര്‍ നാടുകാണി ചുരം മഖാം തകര്‍ക്കപ്പെട്ട സംഭവത്തില്‍ സലഫി പ്രവര്‍ത്തകന്‍ അറസ്റ്റിലാവുന്നു. അനീഷ് എന്ന മുജാഹിദ് വിസ്ഢം വിഭാഗം നേതാവാണ് പ്രതി.


കേസിലെ പ്രധാന പ്രതിയും അനീഷിന്റെ തൊഴിലാളിയുമായ വഴിക്കടവ് മാമാങ്കര സ്വദേശി അത്തിമണ്ണില്‍ ഷാജഹാന്‍ എന്നയാള്‍ സംഭവത്തിന് ശേഷം വിദേശത്തേക്ക് കടക്കുകയും ചെയ്തു. ജാറങ്ങളോടുള്ള എതിര്‍പ്പാണ് കൃത്യം ചെയ്യാന്‍ തങ്ങള്‍ക്ക് പ്രേരകമായതെന്ന് പിടിയിലായ അനീഷ് പൊലിസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.


ഈ സംഭവങ്ങള്‍ മുഴുവന്‍ അരിച്ചു പരിശോധിച്ചാല്‍ നമുക്ക് എത്താവുന്ന ചില സ്വാഭാവികമായ തീര്‍പ്പുകളുണ്ട്. ഒന്ന്, ഈ കേസുകളില്‍ അറസ്റ്റിലായവരും നിരീക്ഷണത്തിലായവരും കേരളത്തില സലഫിചിന്താധാരയുടെ വിവിധ ശാഖകളില്‍ കുടിയിരിക്കുന്നവരാണ്. ചിലര്‍ സലഫി ആശയം മുറുകെ പിടിച്ചു പോപുലര്‍ ഫ്രണ്ടിനു വേണ്ടി ജിഹാദിനിറങ്ങിയവര്‍. മുജാഹിദ് സംഘടനകളില്‍ എരു പോരെന്നു പറഞ്ഞുണ്ടാക്കിയ വിസ്ഢം ഗ്രൂപ്പില്‍ പെട്ടവരാണ് മറ്റു ചിലര്‍. ശംസുദ്ദീന്‍ പാലത്തും മുജാഹിദ് ബാലുശ്ശേരിയും ജിന്ന് ഗ്രൂപ്പ് എന്നു പറയുന്ന വിസ്ഢം ഗ്രൂപ്പില്‍ പെട്ടവരാണ്. ചുരുക്കത്തില്‍ സലഫി ചിന്താസരണിയുടെ വിവധ വകഭേദങ്ങള്‍. എല്ലാവരും തൊട്ടുകൂട്ടുന്നത് ഒരേ അച്ചാര്‍ തന്നെ.


മഖ്ബറ പൊളിച്ചപ്പോള്‍ പ്രതികരിക്കാതിരിക്കുകയും വിസ്ഢം വിഭാഗം പ്രവര്‍ത്തകരെ പിടികൂടിയപ്പോള്‍ മഖ്ബറകള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും എന്നാല്‍, പൊളിക്കേണ്ടതില്ലെന്നുമുള്ള ഉപരിപ്ലവ പ്രസ്താവനയിറക്കിയ മുജാഹിദ് യുവജന നേതാവിന് അത്ര എളപ്പത്തില്‍ കൈ കഴുകാനാവില്ല. വിസ്ഢം വിഭാഗത്തിന്റെ തീവ്രനിലപാടുകള്‍ക്ക് ഒളിഞ്ഞിരുന്ന് ലൈക്ക് അടിക്കുന്നവരാണ് മുജാഹിദ് അണികളില്‍ പലരും. മഖ്ബറ പൊളിച്ചപ്പോള്‍ എല്ലാവരുടേയും ഉള്ളില്‍ ആനന്ദം അല തല്ലയിട്ടുണ്ടാവും. മഹാന്മാരയ നിരവധി പുണ്യ മനുഷ്യരുടെ മഖ്ബറകള്‍ ക്രൂരമായി തല്ലിത്തകര്‍ത്തു ആര്‍തുല്ലസിച്ചു നൃത്തം ചവിട്ടിയ വഹാബികളെ മനസ്സില്‍ ആവാഹിച്ചു നടക്കുന്നവരാണ് കേരള വഹാബിസവും. കേരളത്തിലെ മഖ്ബറകള്‍ അവസരം കിട്ടിയാല്‍ തച്ചുതകര്‍ത്തു സ്വര്‍ഗം നേടാമെന്നു വ്യാമോഹിക്കുന്നവരാണ് ഇവരെല്ലാം.
അധികാരം ലഭിച്ചിടത്തെല്ലാം ഫാസിസത്തിന്റെ മൂര്‍ത്തിഭാവമാണ് സലഫിസം പ്രകടിപ്പിച്ചത്.

സഹിഷ്ണുതയെന്ന സമ്മേളന മുദ്രാവാക്യത്തിന്റെ അര്‍ഥം ചരിത്രപരമായി കൂടി വായിക്കേണ്ടതുണ്ട്. സുന്നീ ചിന്താധാര പിന്തുടരുന്ന സംഘടനകളുടെ ഒരു ചടങ്ങുകള്‍ക്കും ഇന്നു സലഫീ സ്വാധീനമുള്ള നാടുകളില്‍ അനുമതിയില്ല. മൂന്നു പേര്‍ വട്ടമിട്ടിരുന്നു നാട്ടു കാര്യം ചര്‍ച്ച ചെയ്ത് ഒരു കട്ടനടിച്ചാല്‍ പോലും മുശ്‌രികീങ്ങളുടെ പൊതുയോഗമാണെന്ന് പറഞ്ഞു പിടിച്ചുകൊണ്ടു പോയി ജയിലിലിടുന്ന അവസ്ഥയാണ് പല അറബ് നാടുകളിലും ഇപ്പോഴും. കേരളത്തില്‍ സഹിഷ്ണുതയും സൗഹാര്‍ദവും പ്രസംഗിക്കുന്ന മുജാഹിദ് നേതാക്കള്‍ പോലും അവര്‍ക്കു സ്വാധീനമുള്ള അറബ് രാജ്യങ്ങളിലെ സുന്നി യോഗങ്ങളേയും നേതാക്കളേയും ഒറ്റിക്കൊടുക്കുന്ന വരാണ്. അവസാനമായി ഈജിപ്തിലെ സീനാ പ്രവിശ്യയിലെ സുന്നിപള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 235 പേരാണ് മരിച്ചത്. അന്‍സാര്‍ ബൈത്തുല്‍ മഖ്ദിസ് എന്ന പേരുള്ള ഐ.എസിന്റെ ഈജിപ്ഷ്യന്‍ വിഭാഗമാണ് ഇതിനിപിന്നിലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്, മന്ത്രിക്കുകയും മൗലിദ് ഓതുകയും ഖബര്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന സുന്നികള്‍ക്കു നേരെയുള്ള ശിക്ഷാ നടപടിയാണത്രെ ജുമഅ നിസ്‌കാര സമയത്തെ ഈ അരുംകൊല. ഐ.എസിന്റെ അടിവേരുകള്‍ വെള്ളം വലിച്ചെടുക്കുന്നത് സലഫി ആശയധാരയില്‍നിന്നാണെന്ന് വളരെ വ്യക്തം.


ഇവിടത്തെ നാടിന്റെ ഊടും പാവും ഉള്‍കൊണ്ട് ജീവിക്കുന്നവരാണ് സുന്നി ചിന്താധാരകള്‍ പിന്‍പറ്റുന്നവര്‍. മതത്തിന്റെ അന്തസ്സത്തയില്‍ നിന്നുകൊണ്ടു തന്നെ നാടിനെയും നാട്ടാചാരങ്ങളെയും ഉള്‍കൊണ്ടവരാണിവര്‍. സ്വര്‍ഗം നേടാന്‍ ഈ നാട്ടില്‍ നിന്നും ഹിജ്‌റ പോവേണ്ടതില്ലെന്ന ബോധ്യം ഇവര്‍ക്കുണ്ട്. മണ്‍മറഞ്ഞുപോയവരുടെ ജീവിതം പകര്‍ത്തിയും അവരുടെ മഖ്ബറകളില്‍ ചെന്ന് അനുഗ്രഹം തേടിയും ഒക്കെയാണ് ഇവര്‍ ജീവിക്കുന്നത്. കവിത എഴുതിയും മൗലൂദുകള്‍ ചൊല്ലിയും റാത്തീബോതിയുമൊക്കെയാണ് അവരുടെ മത ജീവിതം പച്ച പിടിക്കുന്നത്.


കോഴിക്കോട്ട് നങ്കൂരമിട്ട ജിഫ്‌രി പരമ്പരയുടെ നായകനെ സ്വീകരിക്കാന്‍ സാമൂതിരി രാജാവ് കടപ്പുറത്ത് കാത്തുനിന്നിരുന്നുവെന്ന ചരിത്രം അഭിമാനത്തോടെ ഓര്‍ക്കുന്നവരാണിവര്‍. വേഷത്തിലും നാമത്തിലുമെല്ലാം ജന്മനാടിന്റെ പൈതൃകം തന്നെയാണ് ഇവര്‍ സൂക്ഷിച്ചത്. ഇവിടെ അവര്‍ അറബികളായല്ല ജീവിച്ചത്. മുല്ലക്കോയയായും പൂക്കോയയായും പൂക്കുഞ്ഞിയായും ഒക്കെയാണ് അവരുടെ പേരുകള്‍. അവരുടെ പെണ്‍മക്കളെ വിളിച്ചിരുന്നത് കുഞ്ഞീബിയെന്നും മുല്ലീബിയെന്നുമാണ്. ഇങ്ങനെ ജീവിച്ച സുന്നി സമൂഹത്തിന്റെ പൈതൃക ജീവിതത്തെയും അവരുടെ ജീവിത വെളിച്ചത്തെയും മുസ്‌ലിം നവോത്ഥാനമെന്ന കപട മറകൊണ്ട് മറച്ചുപിടിക്കാനാണ് സലഫിസം എക്കാലവും ശ്രമിച്ചത്. കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ അടിയാധാരം അവരുടെ അലമാരയില്‍ അടച്ചിടാന്‍ അവര്‍ ആവതു ശ്രമിച്ചു.
സുന്നീ ധാരകള്‍ ഉണ്ടാക്കിയ വൈജ്ഞാനിക മുന്നേറ്റങ്ങളെ തങ്ങളുടെ നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചയായി ലളിതവത്കരിച്ചു. അല്‍ഫിയ്യയിലെ ആയിരം ബൈത്തുകളും തിരിച്ചും മറിച്ചും ചൊല്ലുന്ന വനിതാ പണ്ഡിതകളുടെ ജീവചരിത്രത്തെ റദ്ദ് ചെയ്തു സ്ത്രീ വിദ്യാഭ്യാസം അവരുടെ മൊത്തക്കച്ചവടസ്ഥാപനങ്ങളില്‍ നിന്നു വിതരണം ചെയ്തതായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ഇങ്ങനെ കേരള മുസ്‌ലിം ജീവിതത്തിന്റെ പരിഛേദമായി മാറാന്‍ ശ്രമിച്ച സലഫിസത്തിന്റെ ഫാസിസ്റ്റ് മുഖമാണ് ജാറം പൊളിക്കുന്നതോടൊപ്പം പുറത്തുവന്നത്.


തീവ്ര ചിന്താധാരകളുടെ വേരറുക്കുന്ന പണിയാണ് കേരളത്തില്‍ ചരിത്രപരമായി മുസ്‌ലിം സമുദായം എന്നും സ്വീകരിച്ചത്. ഹിംസാത്മക സ്വഭാവത്തോടെ വന്ന എല്ലാ സാമുദായിക സംഘടനകളേയും എതിര്‍ക്കുകയും മൗലികമായി വിജയം നേടുകയും ചെയ്തിട്ടുണ്ട്. പി.ഡി.പിയും പോപുലര്‍ ഫ്രണ്ടും സമുദായത്തിലേക്കുള്ള കോവണികളില്‍നിന്നു നിരങ്ങി വീണത് സമുദായത്തിന്റെ ജാഗ്രത കൊണ്ടാണ്. എന്നാല്‍, തീവ്ര സലഫി സ്വാധീനത്തിലകപ്പെട്ടു കേരളത്തിലെ ചില യുവാക്കള്‍ ഹിജ്‌റ പോയി ശഹീദാവുമ്പോള്‍ കേരളത്തിലെ സലഫിസം അതു വേറെയാണെന്നു പറഞ്ഞു മുഖം തിരിക്കുന്നത് മുഖ്യധാര മുസ്‌ലിം സംഘടനകള്‍ക്കു യോജിച്ചതാണോ. മഖ്ബറകള്‍ പൊളിച്ചപ്പോള്‍ അതിനു മതപരമായി പിന്തുണയില്ലെന്നു പറയുകയും പ്രതിയെ പിടികൂടിയപ്പോള്‍ ചിത്രം ഒഴിവാക്കി വാര്‍ത്ത നല്‍കുകയും ചെയ്യുക വഴി തീവ്രതക്ക് വളമിടുകയാണ് ചെയ്യുന്നത്.


സലഫി സംഘടനകളുടെ മേല്‍ കുതിര കയറാന്‍ ഒരു ഘട്ടത്തിലും സുന്നി സംഘടനകള്‍ ശ്രമിച്ചിട്ടില്ല. സാഹചര്യം കൃത്യമായി വിലയിരുത്തുകയും എന്തുകൊണ്ട് സലഫി ചിന്തകളില്‍ നിന്നു മാത്രം ഈ രീതിയിലുള്ള അപക്വ നിലപാട് സ്വീകരിക്കുന്നവര്‍ ഉണ്ടായി എന്നതിന്റെ കാരണം വ്യക്തമാക്കുകയും മാത്രമാണ് ചെയ്തത്. എന്നാല്‍, അപകടത്തില്‍ പെട്ട മുജാഹിദ് വിഭാഗം രക്ഷപ്പെടുന്നതിന് പകരം സുന്നികളേയും കൂടി വെള്ളത്തില്‍ മുക്കാനാണ് ശ്രമിച്ചത്. 'തീവ്രസലഫിസവും സൂഫിസവും ആപത്ത്' എന്ന പേരില്‍ ഒരു കാംപയിന്‍ പ്രഖ്യാപിച്ചിരുന്നു അവര്‍.


കേരളത്തില്‍ തീവ്രസ്വഭാവമുള്ള സലഫികള്‍ ഉള്ളതു പോലെ ഭീകരരായ സൂഫികളും ഉണ്ടത്രെ, അതിനാല്‍ രണ്ടും എതിര്‍ക്കപ്പെടണം. തുര്‍ക്കിയിലെ ഫത്ഹുല്ല ഗുലാന്‍ അവിടത്തെ ഭരണാധികാരിയായ ഉര്‍ദുഗാനെ അട്ടിമറിക്കാന്‍ ശ്രമിച്ചത് സൂഫിസം ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതിനാലാണ്, അതിനാല്‍ സൂഫിസം തീവ്രസലഫിസത്തെ പോലെ എതിര്‍ക്കപ്പെടേണ്ടതാണ്. ഈ അതിഭീകരവും ഗംഭീരവുമായ കണ്ടുപിടിത്തം വഴി മണ്ണിന്റെ മണവും ഗന്ധവും ശ്വസിച്ചു രാജ്യത്തിന്റെ മാറില്‍ പുണര്‍ന്നും ജീവിക്കുന്ന സൂഫികളേയും സുന്നികളേയും പഴിചാരി ഐ.എസ് ആരോപണത്തില്‍ നിന്നു രക്ഷപ്പെടാനാണ് സലഫി സംഘടനകള്‍ ശ്രമിച്ചത്.


ഇത്തരത്തില്‍ ഒരു അട്ടിമറി ശ്രമം നടത്തിയപ്പോഴാണ് പ്രതിരോധത്തിന്റെ ഭാഗമായി സുന്നി സംഘടനകള്‍ സലഫിസത്തിന്റെ അകക്കള്ളികളും സലഫി ചിന്താധാരയുടെ ബൗദ്ധികതയുണ്ടാക്കിയ അനര്‍ഥങ്ങളും വിശദീകരിക്കാന്‍ നിര്‍ബന്ധിതരായത്. പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ച സുന്നിസംഘടനകളില്‍ നിന്നും സലഫി പ്രസ്ഥാനങ്ങള്‍ എതിര്‍പ്പുകള്‍ യാചിച്ചു വാങ്ങുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  42 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago