HOME
DETAILS
MAL
ഞങ്ങള്‍ തരാം.. കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍ നിന്ന് ഇന്ധനം
backup
November 26 2017 | 05:11 AM
കോഴിക്കോട്: കാര്‍ബണ്‍ഡൈ ഓക്സൈഡില്‍ നിന്നും ഇന്ധനമോ? വേണമെങ്കില്‍ അതും ഞങ്ങള്‍ തരും എന്ന ഉറപ്പുമായാണ് തൃശൂര്‍ ചാലക്കുടി ഗവ.ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികളായ കെ.വി വൈഷ്ണവിയും വിദ്യ സദാശിവനും എത്തിയത്. ഇവര്‍ നിര്‍മിച്ച ഡയറക്ട് എയര്‍ ക്യാപ്ചറിങ്ങ് ഉപകരണം മുഖേന അന്തരീക്ഷത്തില്‍ നിന്നും നേരിട്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് അത് പെട്രോളും ഡീസലുമാക്കുന്ന രീതിയാണിത്. ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയായ കാര്‍ബണ്‍ ഡൈ ഓക്സൈഡിലൂടെയുള്ള അന്തരീക്ഷമലിനീകരണത്തിനെതിരായ തങ്ങളുടെ നീക്കമാണിതെന്ന് ഈ മിടുക്കികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."