ഖത്തറിന്റെ സാമ്പത്തിക സ്ഥിതി മികവുറ്റത് -സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണ്ണര്‍
ദോഹ: ലോക സാമ്പത്തിക അസ്ഥിരതയ്ക്കിടയിലും ഖത്തറിന്റെ സാമ്പത്തിക സ്ഥിതി മികച്ച നിലയിലാണെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് ആല്‍ താനി. അന്യായമായ ഉപരോധത്തിനിടയിലും ഖത്തര്‍ മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിസംബര്‍ ആദ്യ വാരം നടക്കാനിരിക്കുന്ന യൂറോമണി ഖത്തര്‍ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ അഭിമുഖത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.
ഖത്തര്‍ സാമ്പത്തിക രംഗത്തെ ഉപരോധം ബാധിച്ചിട്ടില്ല. ഏതുതരത്തിലുള്ള പ്രതിസന്ധികളേയും നേരിടാന്‍ ഖത്തര്‍ സാമ്പത്തിക രംഗം ഇപ്പോഴും ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ശരാശരി നാണയപ്പെരുപ്പം ഈ വര്‍ഷം ആദ്യ ഒന്‍പത് മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തേക്കാള്‍ താഴെയാണെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ സാമ്പത്തിക നിലയില്‍ വലിയ മുന്നേറ്റമാണുണ്ടായത്.
മേഖലയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക നിലയാണ് ഖത്തറിന്റേത്. അത് തുടരുകയാണ്. സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് ഊര്‍ജ്ജ മേഖലയില്‍ നടത്തിയ വേഗത്തിലുള്ള പരിഷ്‌ക്കാരങ്ങള്‍ മികവുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ അഞ്ച്, ആറ് തിയ്യതികളില്‍ നടക്കുന്ന യൂറോമണി ഖത്തര്‍ 2017 സമ്മേളനത്തില്‍ ഗവര്‍ണറെ കൂടാതെ അഞ്ച് മുതിര്‍ന്ന പ്രഭാഷകരാണ് പങ്കെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."