HOME
DETAILS
MAL
സി.പി.എമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി
backup
November 27 2017 | 01:11 AM
തിരുവനന്തപുരം: നിരവധി സമാധാന ശ്രമങ്ങള്‍ക്കും ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്കും ശേഷവും ആയുധം താഴെ വയ്ക്കാത്ത സി.പി.എമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്. ഗുണ്ടാ സംഘങ്ങളാണ് സി.പി.എമ്മിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തൃശൂര്‍ കയ്പ്പമംഗലത്ത് പട്ടികജാതിക്കാരനായ ബി.ജെ.പി പ്രവര്ത്തകന് സതീശനെ കൊലപ്പെടുത്തിയത്. ആറുമാസം മുന്‍പ് സതീശന്റെ നേതൃത്വത്തില്‍ 20 പേര് സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന വൈരാഗ്യം മൂലമാണ് കഴിഞ്ഞ ദിവസം ഇവരെ അക്രമിച്ചത്.
കൊലപാതകത്തിന് ശേഷം മൃതദേഹത്തിന് അവകാശ വാദം സ്ഥാപിക്കാന്‍ എത്തുന്ന തരംതാണ രാഷ്ട്രീയം സി.പി.എം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."