സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആരോഗ്യ പരിചരണ സാങ്കേതിക മേഖലയിലേക്ക്
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) ആരോഗ്യ- പരിചരണ സാങ്കേതികവിദ്യാമേഖലയില്‍ സാധ്യതകള്‍ തേടുന്നു. നൂതനാശയങ്ങള്‍ യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ രൂപം നല്‍കിയ സാമ്പത്തിക സഹായ പദ്ധതിയായ 'ഐഡിയ ഡേ'യുടെ ഭാഗമായാണിത്.
കേരളത്തിലെ 193 കോളജുകളിലായി മിഷന്റെ ഭാഗമായി രൂപീകരിച്ച നൂതന സംരംഭക വികസന കേന്ദ്രങ്ങളിലൂടെ (ഐ.ഇ.ഡി.സി) നിലവില്‍ വിദ്യാര്‍ഥി സംരംഭകര്‍ക്കായി ഇന്നവേഷന്‍ ഫണ്ട് നല്‍കുന്നുണ്ട്. ഇതിനു പുറമേയാണ് പൊതുസമൂഹത്തിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ഐഡിയ ഡേ എന്ന പദ്ധതി രൂപകല്‍പന ചെയ്തിരിക്കുത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമല്ല പൊതുസമൂഹത്തില്‍നിന്നുള്ള സംരംഭകര്‍ക്കും സഹായം ലഭിക്കും. ആരോഗ്യ- പരിചരണ സാങ്കേതിക വിദ്യാമേഖലയില്‍ സംരംഭത്തിനു താല്‍പര്യമുള്ളവര്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താം.
ഒരു ഉല്‍പന്നത്തിന്റെ ആശയപ്രസ്താവനയും ആദ്യ മാതൃകയും സ്വന്തമായുള്ള വ്യക്തികള്‍ക്കും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതോ ഇന്‍കുബേഷനില്‍ ഉള്ളതോ ആയ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഐഡിയ ഡേയിലൂടെ ഇന്നവേഷന്‍ ഗ്രാന്റിനായി അപേക്ഷിക്കാം.
ആഗോള വിപണി വികസന സാധ്യതയുള്ള ഉല്‍പന്ന സംരംഭത്തിന് 12 ലക്ഷം രൂപ വരെ നല്‍കും. ആദ്യത്തെ രണ്ടു വര്‍ഷം ഇത് വിദ്യാര്‍ഥികള്‍ക്കും അടുത്ത കാലത്ത് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവര്‍ക്കുമായിരിക്കും നല്‍കുക.
1074 സംരംഭങ്ങളാണ് ഇതുവരെ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഭാഗമായി തുടങ്ങിയത്.
ആരോഗ്യ- പരിചരണ സാങ്കേതികവിദ്യാ മേഖലയിലെ സാധ്യതകളെക്കുറിച്ചു സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശം ഐഡിയ ഡേയുടെ ഡിസംബര്‍ പതിപ്പില്‍ ലഭ്യമാക്കും. ഡിസംബര്‍ രണ്ടിന് തിരുവനന്തപുരത്തെ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലാണ് സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."