മോദിക്ക് ലാഹോറില്‍ കല്യാണം കൂടാമെങ്കില്‍, ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരത്തിനെന്താണ് തടസ്സം- ശശി തരൂര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്ക് ലാഹോറില്‍ കല്യാണം കൂടാന്‍ തടസ്സമില്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് കളിക്കുന്നത് എന്തിനാണ് തടയുന്നതെന്ന് ശശി തരൂര്‍. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മാത്സര്യ മനോഭാവം വീണ്ടെടുത്ത് അയല്‍ക്കാരുമായി അടുത്ത വര്‍ഷം കൂടുതല്‍ കളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം കളിമാത്രമല്ല അതിനുമപ്പുറത്തുള്ള കാര്യമാണെന്ന എം.എസ് ധോനിയുടെ പ്രതികരണത്തിനു പിന്നാലെയാണ് തരൂരിന്റെ പ്രസ്താവന. 'നമ്മുടെ പ്രധാനമന്ത്രി അവരുടെ പ്രധാനമന്ത്രിയെ കുഫയില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ലാഹോറിലെ ഒരു വിവാഹ ചടങ്ങിന് നമ്മുടെ പ്രധാനമന്ത്രി പോയിട്ടുണ്ട്. പിറന്നാള്‍ ചടങ്ങുകളില്‍ വരെ പങ്കെടുത്തിട്ടുണ്ട്. ഇതെല്ലാം സംഭവിക്കാമെങ്കില്‍ നമുക്കെന്തു കൊണ്ട് ക്രിക്കറ്റ് കളിച്ചു കൂടാ' ശശി തരൂര്‍ ചോദിച്ചു.
പരമ്പര കളിക്കാവുന്ന ആറ് രാജ്യങ്ങളില്‍ നിന്ന് പാകിസ്താനെ മാറ്റിനിര്‍ത്തിയ നടപടിയില്‍ ബി.സി.സി.ഐ തീരുമാനമെടുക്കാനിരിക്കെയാണ് തരൂരിന്റെ പ്രസ്താവന.
ഇന്ത്യ അവസാനമായി പാകിസ്താനുമായി പരമ്പര കളിക്കുന്നത് 2012ലാണ്. ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കണമെന്നാണ് തന്റെ ആഗ്രഹം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം ക്രിക്കറ്റിലൂടെയെങ്കിലും വളരേണ്ടതുണ്ട്' ശശിതരൂര്‍ കൂട്ടിച്ചേര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."