മണി കയ്യേറ്റക്കാരുടെ വക്താവ് - വിമര്‍ശനവുമായി സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി
തൊടുപുഴ: ജോയ്‌സ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദാക്കിയതിനു സി.പി.ഐക്കു പ്രതിഫലം കിട്ടിയെന്ന മന്ത്രി എം.എം മണിയുടെ ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍. മണി കയ്യേറ്റക്കാരുടെ മിശിഹയാണെന്നും അദ്ദേഹം ആരോപിച്ചു. മണിയുടേതു നെറികെട്ട ആരോപണമാണ്. കാശ് വാങ്ങി സി.പി.ഐ ആര്‍ക്കും ഒന്നും ചെയ്തു നല്‍കാറില്ല. കൊടുക്കല്‍- വാങ്ങല്‍ നടത്തുന്നതാണു രാഷ്ട്രീയമെന്നു സി.പി.ഐ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം എം.എം മണി നടത്തിയ പരാമര്‍ശത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജോയ്‌സ് ജോര്‍ജ് കയ്യേറ്റക്കാരനാണെന്നു സി.പി.ഐ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, സി.പി.എം ആരില്‍ നിന്നൊക്കെ പണം വാങ്ങിയെന്നു അറിയാമെന്നും പേരു പറയാന്‍ നിര്‍ബന്ധിക്കരുതെന്നും ശിവരാമന്‍ പറഞ്ഞു.
ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയതിനു പ്രതിഫലം കിട്ടിയിട്ടുണ്ടോയെന്നു സിപിഐ ജില്ലാ നേതൃത്വം വിശദീകരിക്കണമെന്നാണ് എം.എം. മണി കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."