എന്‍.ഐ.എ ട്രെയ്നിങില്‍ അറബി ഭാഷയും ഉള്‍പ്പെടുത്തുന്നു
കൊല്‍ക്കത്ത: ദേശീയ അന്വേഷണ വിഭാഗമായിഎന്.ഐ.എയുടെ ട്രെയ്നിങില്‍ അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. കേസന്വേഷണങ്ങള്‍ക്കു വിദേശ ഭാഷകള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നതിനാലാണ് ഇവ ഉള്‍പ്പെടുത്തുന്നത്.
ഇംഗ്ലീഷിനു പുറമേയുള്ള വിദേശ ഭാഷകളില്‍ പ്രാവീണ്യമില്ലാത്തതിനാല്‍ അന്വേഷണത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാലാണ് തീരുമാനം. നേരത്തേ 2014ലും ഇതുസംബന്ധിച്ചു വാര്‍ത്തയുണ്ടായിരുന്നു. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്കു പുറമേ അവരവരുടെ മാതൃഭാഷയുമാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കു വശമുള്ളത്. വിദേശികള്‍ ഉള്‍പ്പെടുന്ന കേസുകളിലും വിദേശ ഭാഷകളിലുള്ള ലേഖനങ്ങളും പ്രസംഗങ്ങളും മനസിലാക്കുന്നതിനും ഇതു പോരെന്ന തിരിച്ചറിവില്‍നിന്നാണ് മറ്റു ഭാഷകളും ട്രെയ്നിങിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചത്.
ഈ ഭാഷകളില്‍ പരിശീലനം നല്‍കുന്നതിന് അധ്യാപകരെ തേടി എന്‍.ഐ.എ എസ്.പി കൊല്‍ക്കത്ത യൂനിവേഴ്സിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."