രാജ്യസഭാ സീറ്റ്: വാഗ്ദാനം നിരസിച്ചത് ഭാര്യയുടെ തീരുമാനപ്രകാരമെന്ന് രഘുറാം രാജന്
ന്യൂഡല്‍ഹി: രാഷ്ട്രീയപ്രവേശനമെന്ന ഊഹാപോഹങ്ങള്‍ക്കെല്ലാം മറുപടി നല്കി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. ഒരു പ്രൊഫസറായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതില്‍ തീര്‍ത്തും സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ടൈം ലിറ്റ് ഫെസ്റ്റില്‍ സംസാരിക്കുകായയിരുന്നു രഘുറാം രാജന്.
എന്നാല്‍ രാജ്യസഭാംഗമാകാന്‍ ആംആദ്മി പാര്‍ട്ടി ക്ഷണിച്ചിരുന്നുവോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
രാഷ്ട്രീയത്തിലേക്ക് എന്നെങ്കിലും പ്രവേശിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നാണ് തന്റെ ഉത്തരമെന്നും രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ തന്റെ ഭാര്യ ആദ്യമേ എതിര്‍പ്പ് വ്യക്തമാക്കിയിട്ടുണ്ടെന്നും രഘുറാം രാജന് പറഞ്ഞു.
കാലാവധി പൂര്‍ത്തിയാക്കി സ്ഥാനം ഒഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം 'ഐ ഡു വാട്ട് ഐ ഡു' എന്ന പേരില്‍ അദ്ദേഹം പുസ്തകവും പുറത്തിറക്കിയിരുന്നു. മറ്റൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് താനെന്നും അതിനിടെ രഘുറാം രാജന് കൂട്ടിച്ചേര്‍ത്തു.
ചെറിയ ചില പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജി.എസ്.ടി ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."