കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന് നിയമനം
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷ (കുടുംബശ്രീ) നിലെ ഒഴിവ് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനും കേന്ദ്രസംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
കുടുംബശ്രീ സംസ്ഥാന മിഷനിലെ പ്രോഗ്രാം ഓഫീസര്‍, ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍, അസി. ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യതയുള്ള ജീവനക്കാര്‍ ചട്ടപ്രകാരം മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി സഹിതം അപേക്ഷിക്കണം.
പ്രോഗ്രാം ഓഫീസര്‍ (കുടുംബശ്രീ സംസ്ഥാന മിഷന്) തസ്തികയില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ശമ്പള സ്കെയില്‍ : 42,50087,000. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം, സാമൂഹിക വികസന പരിപാടികളും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമവികസനം, സാമൂഹികക്ഷേമം, പട്ടിജാതി/പട്ടികവര്‍ഗ വികസനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം, കംപ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം എന്നിവയാണ് യോഗ്യത. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ നിയമനം എറണാകുളത്താണ്. ശമ്പള സ്കെയില്‍: 42,50087,000.
കൊല്ലം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അസി. ജില്ലാമിഷന് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്. ശമ്പള സ്കെയില്‍: 26,50056,700 (പുതുക്കിയത്). എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുഴി ലെയിന്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം 695011 എന്ന വിലാസത്തില്‍ ഡിസംബര്‍ എട്ട് വൈകിട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ഡിസംബര്‍ 12 ന് രാവിലെ 10ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.kudumbashree.org
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."