HOME
DETAILS

മണ്ണിനെ പ്രണയിക്കുക, നാട് പച്ചയാകും; ജൈവ കൃഷിയുടെ പ്രചാരകനായി നാസര്‍

  
backup
November 27 2017 | 10:11 AM

nalla-mannu-story

കല്‍പ്പറ്റ: പച്ചയെ പച്ചയായി പ്രണയിക്കണം. മണ്ണാണ് പച്ചയുടെ മാതാവ്. മണ്ണിനെ പ്രണയിക്കുമ്പോള്‍ മണ്ണ് പച്ചയാകും. അതോടെ നാടാകെ പച്ചയാകും. ഭൂമിയുടെ പച്ചപ്പ് നിലനിന്നാലെ മനുഷ്യനും നിലനില്‍പ്പുള്ളു, തെക്കുംതറ കോട്ട പുളിക്കല്‍ നാസറിന്റെ വാക്കുകളാണിത്. മുട്ടില്‍ ബ്രാഞ്ച് പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനാണ് ജൈവ കൃഷിയുടെ പ്രചാരകനായ നാസര്‍ (39).


ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഇരുട്ട് വീഴും വരെയും നേരം പുലരും മുന്‍പേയും കൃഷിയിടത്തിലെത്തുന്ന നാസറിന് മണ്ണിനോട് പ്രണയം തന്നെയാണ്.
ജോലിക്കൊപ്പം ജൈവ കൃഷിയുടെ പ്രചാരണവും നടത്തുന്ന നാസര്‍ കത്തുകള്‍ക്കൊപ്പം താനെത്തുന്ന വീടുകളില്‍ സ്വന്തമായി തയാറാക്കിയ നോട്ടിസും നല്‍കും.
ജൈവ കൃഷിയുടെ മാഹാത്മ്യവും രാസ കീടനാശിനികളുടെ അപകടാവസ്ഥയുമാണ് നോട്ടിസിലെ വിഷയം.
മാരകമായ കാന്‍സറില്‍ നിന്നും രക്ഷ വേണൊ, എങ്കില്‍ രാസകീടനാശിനി ഉപേക്ഷിക്കൂ എന്ന് നാസര്‍ പറയുന്നു.
ദിവസം കുറഞ്ഞത് നൂറ് വീടുകളിലെങ്കിലും നാസറിന്റെ പ്രചാരണം എത്തും. മാസത്തില്‍ രണ്ടായിരത്തിലേറെ നോട്ടീസുകള്‍ പ്രചാരണത്തിനായി ആവശ്യമാണ്. നോട്ടീസ് അടിക്കാനുള്ള ചിലവും സ്വന്തം കീശയില്‍ നിന്നെടുക്കും. ജൈവ കൃഷിയെ പ്രചരിപ്പിക്കുക മാത്രമല്ല, അത് സ്വന്തം ജീവിതത്തില്‍ പകര്‍ത്തണമെന്ന കാര്യത്തിലും ഈ കര്‍ഷകന് നിര്‍ബന്ധ ബുദ്ധിയുണ്ട്.


ഒരേക്കര്‍ പ്രദേശത്താണ് നാസറിന്റെ മാതൃക തോട്ടം. അര ഏക്കറോളം സ്ഥലത്ത് കാപ്പി, കുരുമുളക്, തെങ്ങ്, കവുങ്ങ് എന്നിവയും ബാക്കി വരുന്ന അര ഏക്കറില്‍ പച്ചക്കറി, വിവിധ തരം വാഴകള്‍, മഞ്ഞള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ തുടങ്ങി ഒട്ടുമിക്ക ഇനങ്ങളും കൃഷിയിടത്തിലുണ്ട്.


പൂവന്‍, മൈസൂര്‍ പൂവന്‍, റോബസ്റ്റ്, നേന്ത്ര, പിശാങ്കുലി തുടങ്ങി ഒട്ടുമിക്ക വാഴയിനങ്ങളും ഈ പറമ്പിലുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ചവയാണിത്. കരിമഞ്ഞള്‍, കസ്തൂരി മഞ്ഞള്‍, നാടന്‍ മഞ്ഞള്‍ തുടങ്ങിയ തരം മഞ്ഞള്‍ വര്‍ഗങ്ങളും ഈ മണ്ണില്‍ വിളയുന്നു.


കൂടാതെ പുളികയ്യന്‍ കാച്ചില്‍, ചോര കാച്ചില്‍, നീണ്ടി തുടങ്ങി ഏഴ് ഇനം കാച്ചിലുകളും പാവല്‍, പടവലം, പയര്‍, തക്കാളി, വഴുതന, ചീര, കാബേജ്, ബീറ്റ് റൂട്ട്, കിഴങ്ങ്, ഉള്ളി, വെണ്ടക്ക, പച്ചമുളക് തുടങ്ങി 20 ലേറെ തരം പച്ചക്കറികളും നാസറിന്റെ ജൈവ തോട്ടത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.
കൃഷികള്‍ക്ക് പുറമേ ക്ഷീര മേഖലയും ഈ കര്‍ഷകന് കൈവെള്ളയിലൊതുങ്ങുന്നതാണ്. പുലര്‍ച്ചെ നാലരയോടെ പശു പരിപാലനത്തോടെയാണ് ഇദ്ദേഹത്തിന്റെ ഓരോ ദിനവും ആരംഭിക്കുന്നത്.


എല്ലാ കാലത്തും കറവയുള്ള ഒരു പശുവെങ്കിലും നാസറിന്റെ ആലയിലുണ്ടാകും.


കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മികച്ച ജൈവ കര്‍ഷകന്‍, കല്‍പ്പറ്റ കൃഷിഭവന് കീഴിലെ മികച്ച ജൈവകര്‍ഷകന്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങളാണ് ഇതിനകം ഇദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്. ഭാര്യ സുലൈഖയും മകള്‍ ഹന ഫാത്വിമയും നാസറിന്റെ മണ്ണിനോടുള്ള സ്‌നേഹത്തിനൊപ്പം തണലായി എപ്പോഴുമുണ്ട്. ജീവിതത്തില്‍ ഉണ്ടാകുന്ന പിരിമുറുക്കവും ടെന്‍ഷനും മാറാന്‍ കൃഷി ഒറ്റമൂലിയായി കാണുന്ന നാസറിന് ജീവിതത്തില്‍ വിലപെട്ട സമയം പാഴാക്കരുതെന്നും പ്രതിസന്ധിയും തിരിച്ചടികളുമെല്ലാം നേരിട്ടാലും കൃഷി ഉപേക്ഷിക്കരുതെന്ന അഭ്യര്‍ഥനയുമാണ് കര്‍ഷകരോടുള്ളത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago