ആഗോള താപനം; ആദ്യം വെള്ളത്തിനടിയിലാകുന്ന നഗരങ്ങളില്‍ മംഗളൂരുവും മുംബൈയും
വാഷിങ്ടണ്‍: ആഗോളതാപനത്തെ കുറിച്ച് ലോകനഗരങ്ങള്‍ക്ക് മുന്നറിയിപ്പുമായി നാസ. അടുത്ത വര്‍ഷങ്ങളിലായി സമുദ്രനിരപ്പ് വന്‍ തോതില്‍ ഉയരുന്നതോടെ ഇന്ത്യയുടെ പല ഭാഗങ്ങളും പൂര്‍ണമായി വെള്ളത്തിനടിയിലാകുമെന്നാണു വിവരം. രാജ്യത്ത് ആദ്യം വെള്ളത്തിനടിയിലാകുന്ന നഗരം കര്‍ണാടകയിലെ മംഗളൂരുവാണ്. തൊട്ടുപിറകെ മുംബൈയുമുണ്ട്.
നാസ ശാസ്ത്രസംഘം ജെറ്റ് പ്രോപല്‍ഷന്‍ ലബോറട്ടറിയില്‍ വികസിപ്പിച്ചെടുത്ത ഗ്രേഡിയന്റ് ഫിംഗര്‍ പ്രിന്റ് മാപ്പിങ് സംവിധാനം ഉപയോഗിച്ച് നടത്തിയ പഠനമാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കുന്നത്. ജേണല്‍ സയന്‍സ് അഡ്വാന്‍സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അടുത്ത നൂറു വര്‍ഷത്തിനുള്ളില്‍ ഹിമപാളികള്‍ ഉരുകി മംഗളൂരുവിലെ സമുദ്രനിരപ്പ് 15.98ഉം മുംബൈയിലേത് 15.65ഉം സെന്റി മീറ്ററായി ഉയരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്ധ്രാപ്രദേശിലെ കാക്കിനാഡയും പ്രളയഭീഷണിയുള്ള നഗരങ്ങളില്‍ മുന്‍നിരയിലുണ്ട്. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ ആണ് പട്ടികയില്‍ മുന്നിലുള്ളത്. പാപുവ ന്യൂഗിനിയന്‍ നഗരം പോര്‍ട്ട് മോര്‍സ്ബി, ശ്രീലങ്കന്‍ നഗരം കൊളംബോ, ചൈനീസ് നഗരങ്ങളായ ഷാങ്ഹായ്, ഹോങ്കോങ് എന്നിവയും ഇന്ത്യന്‍ നഗരങ്ങള്‍ക്കു മുന്നിലുണ്ട്. ന്യൂയോര്‍ക്കും ലണ്ടനും ആദ്യ പത്ത് നഗരങ്ങളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."