ജി.സി.സി സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്കു സൗദിയില്‍ പ്രവേശനാനുമതി നിഷേധിച്ചു
ദോഹ: ജി.സി.സി ജനറല്‍ സെക്രട്ടറിയേറ്റിലെ മൂന്നു ഖത്തരി ഉദ്യോഗസ്ഥര്‍ക്ക് സഊദി പ്രവേശനം നിഷേധിച്ചതായി റിപ്പോര്‍ട്ട്. സല്‍വ അതിര്‍ത്തിയില്‍വെച്ച് മൂന്നു ഉദ്യോഗസ്ഥര്‍ക്കും പ്രവേശനം നിഷേധിക്കുകയും മടക്കി അയയ്ക്കുകയും ചെയ്തതായി അല്‍അറബി ഡോട്ട് കോ ഡോട്ട് യുകെയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഖത്തറിനെതിരെ ഉപരോധരാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളില്‍നിന്ന് ജി.സി.സി ജനറല്‍ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന ഖത്തരി സ്വദേശികളെ ഒഴിവാക്കിയതായി ജൂലൈ എട്ടിന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ആ തീരുമാനത്തിനും വിരുദ്ധമായ നടപടികളാണ് സഊദി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജനറല്‍ സെക്രട്ടറിയേറ്റിലെ ജിസിസി സ്വദേശികളുടെ പദവി നിലവിലുള്ളതുപോലെ തുടരുന്നത് സംബന്ധിച്ച് സഊദി അറേബ്യയുടെ അനുമതി ലെറ്റര്‍ സെക്രട്ടറിയേറ്റിന് ലഭിച്ചിരുന്നു. സഊദി അറേബ്യ കേന്ദ്രീകരിച്ചുള്ള എല്ലാ രാജ്യാന്തര മേഖലാ സ്ഥാപനങ്ങളിലും ഖത്തരി ജീവനക്കാര്‍ക്കും ഇതു ബാധകമായിരിക്കും എന്നറിയിച്ചുകൊണ്ടുള്ള ജി.സി.സി സെക്രട്ടറിയേറ്റിന്റെ കത്ത് ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."