അപൂര്‍വയിനം തിമിംഗലസ്രാവിനെ കൊന്നു
കൊല്ലം: വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വയിനം തിമിംഗല സ്രാവിനെ പിടികൂടി കൊന്നു. കേന്ദ്ര വന്യമൃഗ സംരക്ഷണ നിയമത്തിലെ (ഷെഡ്യൂള്‍-1) വിഭാഗത്തില്‍പ്പെട്ട സ്രാവാണിത്.
വാടി കടപ്പുറത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ തൊഴിലാളികളുടെ വലയിലാണ് ഇത് കുടുങ്ങിയത്. തിമിംഗല സ്രാവിനെ വേട്ടയാടുന്നതിനെതിരേ 1971ലെ നിയമമാണ് നിലവിലുള്ളത്. നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുന്‍പ് ഗുജറാത്തില്‍ തിമിംഗല സ്രാവ് വേട്ട വ്യാപകമായിരുന്നു.
ആന, പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളെപ്പോലെ സംരക്ഷിക്കപ്പെടേണ്ടതാണ് തിമിംഗല സ്രാവ്. തീര്‍ത്തും നിരുപദ്രവകാരിയായ ഈ മത്സ്യം ചെറു ജീവികളെയാണ് ഭക്ഷിക്കുന്നത്.
പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ നാല്‍പ്പതടി നീളവും 20 ടണ്‍ ഭാരവും തിമിംഗല സ്രാവിനുണ്ടാകും. ചൈന, ജപ്പാന്‍, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളിലെ ഭക്ഷ്യവിഭമായതിനാല്‍ ഇതിന് വന്‍ ഡിമാന്‍ഡാണുള്ളത്.
തിമിംഗല സ്രാവിനെ ഏഴു മത്സ്യത്തൊഴിലാളികള്‍ചേര്‍ന്ന് കയര്‍കൊണ്ടു ബന്ധിച്ചാണ് വള്ളത്തില്‍ നിന്ന് പുറത്തെത്തിച്ചത്. ആദ്യം വാടി കടപ്പുറത്തും പിന്നീട് നീണ്ടകരയിലും ലേലത്തിനു വച്ചെങ്കിലും ആവശ്യക്കാരില്ലാത്തതിനാല്‍ വില്‍പ്പനക്കായി തമിഴ്‌നാട്ടിലേക്കു കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."