ലോകത്തിലെ ഏറ്റവും വലിയ കെമിക്കല്‍ ഫാക്ടറി നിര്‍മിക്കാന്‍ സഊദി
ജിദ്ദ: ലോകത്തെ ഏറ്റവും വലിയ കെമിക്കല്‍ ഫാക്ടറി നിര്‍മിക്കുന്നതിന് സഊദി കരാര്‍ ഒപ്പുവച്ചു. സഊദി അരാംകോയും സഊദി ബേസിക് ഇന്‍സ്ട്രീസ് കോര്‍പറേഷനുമാണ് കരാര്‍ ഒപ്പുവച്ചത്.
എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെമിക്കല്‍ ഫാക്ടറി ഉള്‍പ്പെട്ട ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് നിര്‍മിക്കുന്നത്.
ക്രൂഡ് ഓയിലിന്റെ ഉപോല്‍പ്പന്നങ്ങളും വിവിധ കെമിക്കല്‍ ഉല്‍പ്പന്നങ്ങളും വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാണ് 2000 കോടി ഡോളര്‍ ചെലവഴിച്ച ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് നിര്‍മിക്കുന്നത്.
ഇതിനായി അരാംകോ സി ഇ ഒ അമീന് നാസര്‍, സാബിക് സിഇഒ യൂസഫ് അല്‍ ബുന്യാന് എന്നിവരാണ് കരാര്‍ ഒപ്പുവച്ചത്.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും നിര്‍ദിഷ്ട ഉല്‍പ്പാദന സമുച്ചയം പ്രവര്‍ത്തിക്കുകയെന്ന് അമീന് നാസര്‍ പറഞ്ഞു.
രാജ്യത്തെ രണ്ടു പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആദ്യമായാണ് ഇത്രയും വലിയ പദ്ധതിക്ക് കരാര്‍ ഒപ്പുവയ്ക്കുന്നത്. 2025 ല്‍ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും പറഞ്ഞു.
ദിവസവും നാലുലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ സംസ്കരിക്കാന്‍ ശേഷിയുണ്ടാവും. ഒന്‍പത് ദശലക്ഷം ടണ്‍ രാസവസ്തുക്കള്‍, ബേസ് ഓയില്‍ എന്നിവ ഉല്‍പ്പാദിപ്പിക്കാനും കഴിയും. ആഭ്യന്തര ഉപയോഗത്തിന് ദിവസവും രണ്ടു ലക്ഷം ബാരല്‍ ഡീസലും ഇവിടെ ഉല്‍പ്പാദിപ്പിക്കും. 25,000 ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാനും പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമീന് നാസര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."