വാറ്റ്: ഇന്‍ഷുറന്‍സ് പോളിസിക്കും ബാധകം
ജിദ്ദ: ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂല്യവര്‍ധിത നികുതി ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ബാധകമായിരിക്കും.
ഇതുപ്രകാരം ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് അഞ്ച് ശതമാനം നികുതി അടയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ലൈഫ് ഇന്‍ഷുറന്‍സ് പോളിസിക്ക് വാറ്റ് ബാധകമല്ല. എന്നാല്‍ ബാക്കി എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും മൂല്യവര്‍ധിത നികുതി ബാധകമാണെന്നും സ്കാത്ത് ആന്റ് ടാക്സ് അതോറിറ്റി വിഭാഗം അറിയിച്ചു.
മുല്യവര്‍ധിത നികുതി ബാധകമായ ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും വിരങ്ങള്‍ ഉള്‍പ്പെടുത്തിയ പട്ടിക സ്കാത്ത് ആന്റ് ടാക്സ് അതോറിറ്റി നേരത്തെ പ്രസിദ്ധപ്പെടുത്തിയിരുന്നു.
ഔദ്യോഗികമായി പ്രസിദ്ധീകരിച്ച നിയമാവലിയിലും ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുള്ള നികുതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ വിദേശതൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും അഞ്ചു ശതമാനം വര്‍ധനവ് ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."