ദിലീപ് ദുബൈയിലേക്ക് തിരിച്ചു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ നടന് ദിലീപ് തന്റെ റസ്റ്റോറന്റിന്റെ ഉദ്ഘാടന ചടങ്ങിനായി ദുബൈയിലേക്ക് തിരിച്ചു.
ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് യാത്ര. അമ്മ സരോജം മാത്രമാണ് യാത്രയില്‍ ദിലീപിനൊപ്പമുള്ളത്.
നാളെയാണ് ദുബൈ കരാമയില്‍ ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനം. സംവിധായകന് നാദിര്‍ഷയും ദിലീപും ചേര്‍ന്നാണ് ദേ പുട്ട് ആരംഭിച്ചത്.
കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ ജാമ്യവ്യവസ്ഥ പ്രകാരം ദിലീപ് തന്റെ പാസ്പോര്‍ട്ട് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ദുബൈയിലേക്കു പോകുന്നതിനു പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ആറു ദിവസത്തേക്കാണു കോടതി പാസ്പോര്‍ട്ട് വിട്ടുനല്‍കിയിരിക്കുന്നത്. ഇന്നു ദുബായിലെത്തുന്ന ദിലീപ് ഉദ്ഘാടനത്തിനുശേഷം 30നു തിരികെയെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."