എസ് ദുര്‍ഗ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരം: വിവാദമായ മലയാള ചിത്രം സെക്സി ദുര്‍ഗ കേരള അന്താരാഷ്ട്ര ചലചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. എസ് ദുര്‍ഗയുടെ പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചതായി കേരള ചലചിത്ര അക്കാദമി ചെയര്മാന് കമല്‍ ആണ് അറിയിച്ചത്.
ഗോവന്‍ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ എസ് ദുര്‍ഗക്ക് പ്രദര്‍ശനാനുമതി നല്‍കിയിരുന്നില്ല.
സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത സിനിമയ്ക്ക് ചിലരുടെ ഭാഗത്ത് നിന്നാണ് എതിര്‍പ്പുണ്ടായത്. സിനിമയുടെ പേരാണ് വിവാദങ്ങള്‍ക്ക് കാരണം.
രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായാണ് സിനിമയുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കുകയെന്നും തന്റെ സിനിമ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സനല്‍ കുമാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്ത് വച്ച് നടക്കുന്ന 22ാമത് അന്താരാഷ്ട്ര ചലചിത്ര മേളയില്‍ മലയാളം വിഭാഗത്തില്‍ ഈ ചിത്രം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നേരത്തെ സംവിധായകന് സിനിമ പിന്‍വലിച്ചിരുന്നു. ഗോവന്‍ ചലചിത്ര മേളയിലും സിനിമ ഉള്പ്പെടുത്തിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെട്ട് പിന്‍വലിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."