ഡല്‍ഹിയില്‍ കണ്ടെയ്നറിനുള്ളില്‍ ഉറങ്ങിയ ആറു പേര് ശ്വാസംമുട്ടി മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കണ്ടെയ്നര്‍ ലോറിക്കുള്ളില്‍ കിടന്നുറങ്ങിയ ആറു പേര് ശ്വാസംമുട്ടി മരിച്ചു. രുദ്രാപൂര്‍ സ്വദേശികളായ അമിത്,പങ്കജ്,അനില്‍,നേപ്പാള്‍ സ്വദേശി കമല്‍, ഗോരഖ്പൂര്‍ സ്വദേശികളാള അവധ്ലാല്‍,ദീപ് ചന്ദ് എന്നിവരാണ് മരിച്ചത്.
കാറ്ററിങ് തൊഴിലാളികളായ ഇവര്‍ കനത്ത തണുപ്പില്‍ നിന്നും രക്ഷ നേടാനായി കണ്ടെയ്നറിനുള്ളില്‍ അടുപ്പുകൂട്ടി തീ കായുകയായിരുന്നു. കണ്ടെയ്നറിനുള്ളിലെ തന്തൂരി അടുപ്പില്‍ തീ കത്തിച്ചതിനു ശേഷമാണ് ഇവര്‍ കിടന്നുറങ്ങിയത്. കണ്ടെയ്നറിന്റെ വാതിലും അടച്ചിരുന്നു. ഇതാണ് ശ്വാസം മുട്ടി മരിക്കാന്‍ കാരണം.
ഡല്‍ഹിയിലെ കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. വിവാഹ ചടങ്ങിന് ഭക്ഷണമൊരുക്കാന്‍ ഡല്‍ഹിയിലെത്തിയതായിരുന്നു സംഘം. രണ്ടു പേര് ആശുപത്രിയില്‍ വച്ചും നാലു പേര് കണ്ടെയ്നറിനുള്ളില്‍ വച്ചും മരിച്ചിരുന്നു. വാതിലടച്ചത് മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."