HOME
DETAILS
MAL
ആഭ്യന്തര ഉത്പാദനത്തില്‍ ചരിത്ര നേട്ടവുമായി ഹ്യൂണ്ടായി
backup
November 29 2017 | 06:11 AM
ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്. 50 ലക്ഷം കാറുകളുടെ ഉത്പാദനം എന്ന നേട്ടമാണ് ഹ്യൂണ്ടായി ഇപ്പോള്‍ സ്വന്തമാക്കിയത്. ചെന്നൈ പ്ലാന്റിലൂടെ അഞ്ച് മില്യണ്‍ കാര്‍ ആണ് കമ്പനി ഉത്പാദിപ്പിച്ചിരിക്കുന്നത്. പുതിയ തലമുറ ഹ്യൂണ്ടായ് വെര്ണയിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യന്‍ വിപണിയില്‍ തങ്ങള്‍ക്കുള്ള സ്വീകാര്യതയാണ് ഇത് തെളിയിക്കുന്നതെന്ന് സൗത്ത് കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. 2007ല്‍ പുറത്തിറക്കിയ സാന്‍ട്രോയാണ് ഹ്യൂണ്ടായിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഒരു മോഡല്‍.
ഇയോണ്‍,വെര്‍ണ,ക്രെറ്റ,ഐ ടെന്‍ ഗ്രാന്‍ഡ്,എലൈറ്റ്,ഐ 20 എന്നിവയാണ് ഹ്യൂണ്ടായിയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."