ഇല്ക്ട്രിക് നാനോ 'ജയേം നിയോ' ഉടനെത്തും
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാറെന്ന പേരില്‍ നിരത്തിലിറക്കി ഞെട്ടിച്ച നാനോ ഇലക്ട്രിക് മോഡലും പുറത്തിറക്കുന്നു.
'ജയേം നിയോ' എന്നു പേരിട്ടിരിക്കുന്ന കാറില്‍ പഴയ നാനോയുടെ ബോഡി തന്നെയായിരിക്കും നിലനിര്‍ത്തുക. പെട്രോള്‍ എന്ജിന് പകരം ഇലക്ട്രിക് എന്‍ജിനും ട്രാന്സ്മിഷനുമായിരിക്കും പ്രധാന മാറ്റം. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ജയേം ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് കാര്‍ പുറത്തിറക്കുന്നത്.
നവംബര്‍ അവസാനം ഹൈദരാബാദില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ പുറത്തിറക്കുമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
48 വോള്‍ട്ട് ഇലക്ട്രിക് സിസ്റ്റത്തില്‍ 17 കെ.വിയാണ് പവര്‍. ഒരിക്കല്‍ വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. കാര്‍ ആദ്യമായി ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഓലക്കാണ് നിര്‍മിച്ചു നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."